കണ്ണൂര്‍: സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ജില്ലാ അധ്യാപക പഠനകൂട്ടായ്‌മയുടേയും കല്ല്യാശ്ശേരി മണ്ഡലംസമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെയും ഭാഗമായി നടപ്പിലാക്കുന്ന സെലസ്റ്റിയ-2017 മാടായി ബിആര്‍സിയില്‍ ടി.വി.രാജേഷ്എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രതിഭാശാലികളായ അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക, പൊതുവിദ്യാലയങ്ങളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുക എന്നിവ ലക്ഷ്യമിട്ട് ഒരുവര്‍ഷം നീളുന്ന ജ്യോതിശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്‌മയുടെ ഭാഗമായി മണ്ഡലത്തില്‍ നടക്കും. പഠനക്ലാസുകള്‍, വാനനിരീക്ഷണ ക്യാമ്പ്, ജ്യോതിശാസ്ത്ര ഉത്സവം തുടങ്ങി വിവിധ പരിപാടികള്‍ക്കും കൂട്ടായ്‌മ രൂപം നല്കി. 21 ന് തുടങ്ങി 2018 ഫെബ്രുവരി 28 വരെ ജ്യോതിശാസ്ത്രജ്ഞനും മാടായി എ.ഇ.ഒയുമായ വെള്ളൂര്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ സബ്ജില്ലാ സയന്‍സ്-സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ സഹകരണത്തോടെ വിവിധ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങളില്‍ നടത്തുന്നത്. എസ്എസ്എജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി.പുരുഷോത്തമന്‍ അധ്യക്ഷനായി. ബി.പി.ഒ രാജേഷ് കടന്നപ്പള്ളി, പി.വി.പ്രസാദ്, കെ.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്രയാന്‍ പരീക്ഷണത്തിലൂടെ ശ്രദ്ധേയനായ മാടായി ജിഎം യുപി സ്‌കൂള്‍ അധ്യാപകന്‍ ദിനേഷ്‌കുമാര്‍ തെക്കുമ്പാടിനെ ആദരിച്ചു.
















