ചെറുപുഴ: കന്നിക്കളം നവജ്യോതി കോളേജില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘട്ടനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കെഎസ്‌യു പ്രവര്‍ത്തകന്‍ ആന്റോ ജോസഫ് (21), എസ്എഫ്‌ഐ പ്രവര്‍ത്തകരായ സി.വി.ശ്യാംജിത്ത് (20), കെ.ബി.വിഷ്ണു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളജിന്റെ പ്രവേശനോത്സസവത്തോടനു ബന്ധിച്ച് കോളേജ് കവാടത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമെന്നു പറയുന്നു. ആന്റോ ജോസഫിനെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലും ശ്യാംജിത്ത്, വിഷ്ണു എന്നിവരെ ചെറുപുഴ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
















