ചെറുതോണി: കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയയാളെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. ഗാന്ധിനഗര്‍ കോളനി ചാരുവിളപുത്തന്‍വീട്ടില്‍ സുരേഷ് ഗോപി (44)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം സമീപവാസിയുടെ വീട്ടിലെ കുളിമുറിയില്‍ എത്തിനോക്കിയ ഇയാളെ അയല്‍ വീടുകളിലെ സ്ത്രീകള്‍ തിരിച്ചറിഞ്ഞു.
വീട്ടുകാരുടെ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രദേശവാസികളായ സ്ത്രീകള്‍ക്ക് ഇയാള്‍ സ്ഥിരം ശല്യക്കാരനാണെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസില്‍ കോടതി ശിക്ഷിച്ച ഇയാള്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കെയാണ് വീണ്ടും അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















