ചെറുപുഴ: ചെറുപുഴ പെരിങ്ങോം റോഡില്‍ പാടിയോട്ട്ചാല്‍ വരെ നടത്തിയ മെക്കാഡം ടാറിംഗിന്റെ ആദ്യഘട്ട പ്രവ്യത്തി തകരുന്നു. വയക്കര സ്‌കൂളിന് മുന്‍വശത്തെ റോഡാണ് പണി കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നത്. റോഡ് പണിയിലെ ക്രമക്കേടാണ് തകര്‍ച്ചയ്‌ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ചെറുപുഴയിലെ പല പ്രദേശങ്ങളലും ഇത്തരത്തില്‍ പണിത റോഡുകള്‍ തകരാന്‍ തുടങ്ങി. പെരിങ്ങോം ഹൈസ്‌ക്കൂള്‍ റോഡ്, കാക്കയംചാല്‍ കൊല്ലാട റോഡ്, മഞ്ഞക്കാട് തട്ടുമ്മല്‍ റോഡ് തുടങ്ങിയ റോഡുകളാണ് ഇത്തരത്തില്‍ തകര്‍ന്നത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ് റോഡുകള്‍ ഇത്തരത്തില്‍ തകരാന്‍ കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. ലക്ഷക്കണക്കിന് രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കാക്കേന്‍ചാല്‍ വളവ് നികത്തല്‍ ഇപ്പോഴും പഴയ നിലയില്‍ തന്നെയാണ്. ചെറുപുഴ-തിരുമേനി റോഡില്‍ വാണിയംകുന്ന് കയറ്റം കുറയ്‌ക്കലും ഇതുവരെ നടന്നിട്ടില്ല.
















