ആലപ്പുഴ: തീരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ടെന്ന് ആലപ്പുഴരൂപതാ അദ്ധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. തീരദേശത്തെ പ്രശ്‌നങ്ങളുന്നയിച്ച് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് കളക്‌ട്രേറ്റ് പടിക്കല്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടല്‍ഭിത്തി മാത്രം നിര്‍മ്മിച്ചതുകൊണ്ട് കാര്യമില്ല. ആവശ്യമുള്ളിടത്തെല്ലാം പുലിമുട്ട് നിര്‍മ്മിക്കണം. കേന്ദ്ര സം സ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് അദ്ധ്യക്ഷനായി. ജസ്റ്റിന്‍ രാജ് സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഉപവാസത്തെ അഭിസംബോധനചെയ്ത് ഒ. രാജഗോപാല്‍എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. പിഎസ്പി സംസ്ഥാന പ്രസിഡന്റ് പൊന്നപ്പന്‍, ധീവരമഹാസഭ പ്രസിഡന്റ് മോഹനന്‍, ലാല്‍ കൊയിപ്പറമ്പില്‍, ഫാ. തോമസ് പീലിയാനിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















