കടുത്തുരുത്തി: കഞ്ചാവുമായി സ്വകാര്യ ബസ്സ് ഡ്രൈവറെ പിടികൂടി. മണര്‍കാട്-ഞീഴൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ഉടുമ്പന്‍ചേല മാങ്ങാത്തൊട്ടി മുരുകവിലാസം മുരുകന്‍ (33) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഞീഴൂര്‍ ടൗണില്‍ നിന്നുമാണ് ഇയാളെ എക്‌സെസ് പിടികൂടിയത്. കഞ്ചാവ് ബീഡി വലിക്കുന്നതു കണ്ട് ഇയാളെ പരിശോധിച്ചപ്പോള്‍ പത്ത് ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് ഇന്‍പെക്ടര്‍ വി.എന്‍ ഗോപിദാസ് പറഞ്ഞു.
















