Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡിഎഡ് അധ്യാപക പരിശീലനം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 09:46 pm IST
in Wayanad

കല്‍പ്പറ്റ : അധ്യാപക പരിശീലനമായ ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ (ഡിഎഡ്) കോഴ്‌സിനായുള്ള നടപടികള്‍ ജില്ലയില്‍ അനിശ്ചിതത്വത്തിലായി.അന്തിമ ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗാര്‍ത്ഥികളുടെ കൂടിക്കാഴ്ചയും അഡ്മിഷനും പൂര്‍ത്തിയാക്കാനാവാതെ വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയിലായി. ഇതോടെ 2017 ജൂണ്‍ 21 ന് അധ്യയനം ആരംഭിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ (ഡി.പി.ഐ) ഉത്തരവ് നടപ്പാക്കാനാവാത്ത ജില്ലയായി വയനാട്.

പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ (ഡിപിഐ) 2017 മെയ് 4 ന് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചാണ് സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. 14 ജില്ലകളിലായി 102 പരിശീലന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ മൂന്ന് സ്ഥാപനങ്ങളിലേക്ക് അപേക്ഷിച്ചവരാണ് പ്രതിസന്ധിയിലായത്.

ഡിപിഐയുടെ ഉത്തരവനുസരിച്ച് 2017 മെയ് 31 നാണ് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ (ഡിഎഡ്) കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 2017 ജൂണ്‍ 15 ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ജൂണ്‍ 21 ന് അധ്യയനം ആരംഭിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ (ഡിഡിഇ) സമയബന്ധിതമായി നടപ്പിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ കാരണം അന്തിമ ലിസ്റ്റ് പോലും ഇത് വരെ പ്രസിദ്ധീകരിക്കാനായില്ല.

ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ (ഡിഡിഇ) ലഭ്യമായ മുഴുവന്‍ അപേക്ഷകളുടെയും പ്രാഥമിക ലിസ്റ്റ് തയ്യാറാക്കുന്നു. ഫയല്‍ തയ്യാറാക്കി അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ജില്ലാ പിഎസ്‌സി ഓഫീസിലേക്ക് അയക്കും. തുടര്‍ന്ന് അപേക്ഷയുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് അന്തിമവും പൂര്‍ണവുമായ ലിസ്റ്റ് ഡി.ഡി.ഇയിലേക്ക് തിരിച്ചയക്കും. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ ഡയരക്ടറുടെ ഓഫീസില്‍ നിന്ന് സമയബന്ധിതമായി ഫയലുകള്‍ ജില്ലാ പി.എസ്.സി ഓഫീസിലേക്ക് എത്തിക്കാനാവാത്തതിനാലാണ് പ്രവേശന നടപടികള്‍ വൈകാന്‍ കാരണമായത്.

പിഎസ്‌സി ഓഫീസില്‍ നിന്നും ലഭ്യമാകുന്ന അന്തിമ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷാര്‍ത്ഥികളെ കുടികാഴ്ചക്ക് ക്ഷണിക്കും. തുടര്‍ന്ന് അഡ്മിഷന്‍ നല്‍കും. വയനാട് ജില്ലയില്‍ അന്തിമ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല. അഭിമുഖത്തിന് തിയ്യതി നിശ്ചയിച്ചിട്ടില്ല. അഡ്മിഷന്‍ നടപടികള്‍ എന്ന് തുടങ്ങുമെന്ന് പറയാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ചുമതലപ്പെട്ടവരില്ല.ഡി.പി.ഐയുടെ ഉത്തരവനുസരിച്ച് മറ്റു ജില്ലകളില്‍ ഡിഎഡ് ക്ലാസുകള്‍ തുടങ്ങി കഴിഞ്ഞു. വയനാട്ടില്‍ നിലവിലുള്ള അവസ്ഥയില്‍ ജൂലൈ അവസാന വാരമാവാന്‍ സാധ്യതയുണ്ട്. മറ്റ് ജില്ലക്കാര്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പ് നടത്തുമ്പോള്‍ ഇവിടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുമെന്നര്‍ത്ഥം. ഇത്രമാത്രം കുറ്റകരമായ അനാസ്ഥ കാണിക്കുന്ന കുത്തഴിഞ്ഞ വകുപ്പായി വിദ്യാഭ്യാസം മാറിയിരിക്കുന്നു.

ജില്ലയില്‍ പനമരം ഗവ.ടി.ടി.ഐ, ബത്തേരി ഡയറ്റ് എന്നിവിടങ്ങളിലായി 40 സീറ്റ് വീതവും എയ്ഡഡ് സ്ഥാപനമായ മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐയിലെ 12 സീറ്റുമടക്കം 92 സീറ്റുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. കൂടാതെ 4 സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ അതായത് ജുലൈ 21 നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കണമെന്നും ഡിപിഐ നിര്‍ദ്ദേശിക്കുന്നുണ്ട്.

രണ്ട് വര്‍ഷത്തെ കോഴ്‌സിന് നാല് സെമസ്റ്ററുകളായാണ് ഡിഎഡ് പരീക്ഷ നടക്കുക. വയനാട്ടുകാര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അലംഭാവം കാരണം ഒക്‌ടോബറില്‍ നടക്കുന്ന ആദ്യ സെമസ്റ്റര്‍ പരീക്ഷക്കുള്ള അഞ്ച് മാസത്തെ പാഠഭാഗങ്ങള്‍ രണ്ടര മാസം കൊണ്ട് പഠിച്ചെഴുതേണ്ടി വരും. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഉന്നതാധികാരികളില്ലാത്തതിനാല്‍ ഡിഎഡ് കോഴ്‌സിനുള്ള അഡ്മിഷന്‍ എന്ന് നടക്കുമെന്നറിയാതെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പാഠഭാഗങ്ങള്‍ എങ്ങിനെ തീര്‍ക്കുമെന്നറിയാതെ അധ്യാപകരും പ്രതിസന്ധിയിലാണ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

പുതിയ വാര്‍ത്തകള്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.