കനകകിരീടം കാരുണ്യാമൃത
ലോചനയുഗളം കുന്തളഭരവും
മകരക്കാതില നാസാപുടവും
മന്ദസ്മിതരുചി കാണാകേണം
ഗളതലവിലസിത തുളസീദളവും
ജലധരനിറമാം തിരുമെയ് വടിവും
തൃക്കരതാരില്‍ വിളങ്ങിന ശംഖ-
ഗദാരി സരോജം കാണാകേണം
ശ്രീവത്സാങ്കിത വക്ഷസി കൗസ്തുഭ
വനമാലാധര പീതാംബരവും
വാടീടാതൊരു രത്‌നം തടവിന
കാഞ്ചന കാഞ്ചികള്‍ കാണാകേണം
രംഭാതുല്യം തുടയിണയും തവ
ജംഘായുഗളം മണിനൂപുരവും
ജംഭാരാതി മുഖാമരവന്ദിത
പദയുഗളം മമ കാണാകേണം.
















