ന്യൂദൽഹി: വിദേശ പര്യടനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെയെത്തി. ജൂലൈ 4ന് ആരംഭിച്ച അദ്ദേഹത്തിന്റെ ഇസ്രായേൽ സന്ദർശനവും തുടർന്ന് ജർമ്മനിയിലെ ഹാംബർഗിൽ നടന്ന ജി20 ഉച്ചകോടി ചർച്ചയിൽ പങ്കെടുത്തതിനുശേഷമാണ് അദ്ദേഹം ഇന്ത്യയിൽ തിരികെയെത്തിയത്.
ഇസ്രായേലുമായി നിരവധി കരാറുകളിൽ അദ്ദേഹം ഒപ്പ് വച്ചിരുന്നു. പ്രധാനമായും സൈബർ, കൃഷി, സൈനികം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ ഏർപ്പെട്ടത്. ഇതിനു പുറമെ ഇസ്രായേലിലെ പ്രമുഖ ബിസിനസ് മേഖലകളിലെ വ്യക്തികളുമായി അദ്ദേഹം ചർച്ച നടത്തുകയുണ്ടായി. ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുമായിട്ടും അദ്ദേഹം ആശയവിനിമയം നടത്തി.
ഇസ്രായേൽ സന്ദർശനത്തിനു ശേഷം ജർമ്മനിയിലെ ഹാംബർഗിൽ നടന്ന ജി20 ഉച്ചകോടിയിലാണ് അദ്ദേഹം പങ്കെടുത്തത്. ലോകത്ത് ഭീകരവാദം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിവരിച്ച അദ്ദേഹം ഭീകരതയ്‌ക്കെതിരെ ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രേഡ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി.
















