കൊല്‍ക്കത്ത: സിനിമയിലെ രംഗം ബംഗാള്‍ വര്‍ഗീയ കലാപത്തിന്റെ ഭാഗമെന്ന പേരില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലെ വര്‍ഗീയ കലാപത്തിന്റെതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ രംഗമാണ് പ്രചരിപ്പിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം വൈറലായതോടെ യാഥാര്‍ഥ്യം പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ് പോലുള്ള വെബ്‌സൈറ്റുകള്‍ ചിത്രം സിനിമയില്‍ നിന്നെടുത്തതാണെന്ന ്ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരുന്നു. ചിത്രം 2014ല്‍ പുറത്തിറങ്ങിയ ‘ഔറത്ത് ഖിലോന നഹി’ എന്ന ഭോജ്പുരി സിനിമയുടെ ഭാഗമാണെന്നും വെബ്‌സൈറ്റകുള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യാജ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. ഇത്തരം ചിത്രങ്ങള്‍ കണ്ട് ജനങ്ങള്‍ പ്രകോപിതരാകരുത്. സമാധാനം പുനഃസ്ഥാപിക്കുമെന്നും പോലീസ് വ്യക്തമാക്കി.
















