കോട്ടയം: തിരുനക്കര സ്വാമിയാര്‍ മഠത്തിലെ ശ്രീരാമഹനുമദ് ദേവസ്ഥാനത്തെ സംസ്‌കൃതദിനാചരണവും, ഗുരുപൂര്‍ണ്ണിമ-വ്യാസജയന്തി ആഘോഷവും മഠാധിപതി വാസുദേവ ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമിയാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി അധ്യക്ഷനായി. പിറവം ചിന്മയാമിഷനിലെ ശാരദാനന്ദസ്വാമി പ്രഭാഷണം നടത്തി. അഡയാര്‍ ലൈബ്രറി ഡയറക്ടര്‍ ഡോ. കെ.എന്‍. നീലകണ്ഠനെ ഗുരുവന്ദനം നടത്തി ആദരിച്ചു.
















