കോട്ടയം: ലോട്ടറിസെല്ലേഴ്‌സ് ആന്റ് ഏജന്റ് സംഘം കോട്ടയം മേഖലാസമ്മേളനം ബിഎംഎസ് ജില്ലാജോയിന്റ് സെക്രട്ടറി മനോജ് മാധവന്‍ ഉദ്ഘാടനം ചെയ്തു. ജിഎസ്ടിയടെ മറവിലുള്ള ലോട്ടറിടിക്കറ്റിന്റെ വിലവര്‍ദ്ധനവ് കുറയ്‌ക്കണമെന്നും സെയിം നമ്പരിലുള്ള ചൂതാട്ടം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്‍.എം. രാധാകൃഷ്ണ്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, മോഹനന്‍നായര്‍, ജോഷിജോസഫ്, ജയറാം രമേശ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.ആര്‍. ഹരികുമാര്‍ (പ്രസിഡന്റ്), സനില്‍ വി.എസ് (സെക്രട്ടറി), ശിവകുമാര്‍ വി (ട്രഷറര്‍) എന്നിവരടങ്ങിയ പതിനഞ്ചഗ സമിതി രൂപീകരിച്ചു.
















