Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

റയില്‍വേ പാതയിരട്ടിപ്പിക്കല്‍: മേല്‍പാലങ്ങളുടെ നിര്‍മ്മാണം ഇഴയുന്നു; ജനം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 10:02 pm IST
inKottayam

ചങ്ങനാശേരി: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റയില്‍വേ പൊളിച്ചുമാറ്റിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ഇഴയുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. 2014-ല്‍ നിര്‍മ്മാണം ആരംഭിച്ച ജോലികളുടെ ഭാഗമായി പൊളിച്ചുമാറ്റിയ പാലങ്ങളുടെ നിര്‍മ്മാണമാണ് ഇതേവരെ പൂര്‍ത്തിയാകാത്തത്.

തിരുവല്ല ചിങ്ങവനം ഭാഗത്ത് ചെറുതും വലുതുമായ 22 പാലങ്ങളാണ് പൊളിച്ച് മാറ്റിയത്. ഫാത്തിമാപുരം, വാഴൂര്‍ റോഡ്, ചിങ്ങവനം എന്നിവിടങ്ങളില്‍ പൊളിച്ചുമാറ്റിയ പാലങ്ങള്‍ പ്രതിഷേധം ശക്തമായതോടെ പുന:നിര്‍മ്മിച്ച് സഞ്ചാരത്തിനായി തുറന്നുകൊടുത്തു.

കുറിച്ചി പഞ്ചായത്തിലെ ചിറവംമുട്ടം, എണ്ണയ്‌ക്കാച്ചിറ, തുരുത്തി മിഷ്യന്‍ പള്ളി ,കോട്ടയം നഗരസഭയിലെ ചിങ്ങവനം, എന്നിവിടങ്ങളിലെ പാലം പൊളിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണി ഏങ്ങുമെത്തിയിട്ടില്ല. വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ തുടങ്ങിയവയുടെ പൈപ്പും കേബിളും കടന്നു പോകുന്ന ഈ ഭാഗത്ത് പണി നീളുന്നതിനാല്‍ ജലവിതരണവും ടെലിഫോണ്‍ ഉപയോഗവും തടസപ്പെട്ടിരിക്കുകയാണ്. അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പ്രയോജനമില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.

ചിങ്ങവനത്തെ 2 പാലങ്ങള്‍ ഒരേസമയം പൊളിച്ചതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പനച്ചിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പരുത്തുംപാറ റോഡിലെ മേല്‍പ്പാലം തുറന്നു കൊടുത്തു. എന്നാല്‍ കുഴിമറ്റം റോഡിലെ മേല്‍പ്പാലത്തിന്റെ ജോലികള്‍ നിലച്ച മട്ടിലാണ്.

സദനം, പാലമൂട് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പാലം പൊളിച്ചതോടെ സമീപത്തുള്ള ലെവല്‍ ക്രോസിലൂടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ട്രെയിനുകള്‍ കടന്നുപോകുന്നതിനായി തുടര്‍ച്ചയായി ക്രോസ് അടച്ചിടുന്നതും യാത്രക്കാരുടെ ക്ഷമയെ പരിക്ഷിക്കുന്നുണ്ട്. റോഡ് ഇല്ലാത്തതിനാല്‍ സമീപത്തെ ദൈവാലയത്തിലെ പ്രദക്ഷിണവും ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രയും പുതിയ പാതയിലൂടെ പുന:ക്രമീകരിക്കേണ്ട അവസ്ഥയും ഉണ്ടായി.

ഇത്തിത്താനം ഭാഗത്തുള്ളവര്‍ക്ക് യാത്രാതടസം മാത്രമല്ല പാലം പൊളിച്ചതോടെ കുറിച്ചി പഞ്ചായത്തില്‍ കുടിവെള്ളവും മുട്ടിയ അവസ്ഥയാണ്. ചെറുകരകുന്നില്‍ നിന്നുള്ള വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊളിച്ചതോടെ വെള്ളമില്ലാതെ ജനം നെട്ടോട്ടമോടുകയാണ്. ബദല്‍ സംവിധാനമായി കണ്ടെത്തിയ റോഡിലെ പൊടി മൂലം ജനം വലയുകയാണ്.

രണ്ട് വര്‍ഷമായി എംസി റോഡുമായുള്ള ബന്ധം വിച്ഛേദിച്ച അവസ്ഥയിലാണ് ഇവിടുത്തെ നാട്ടുകാര്‍. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തില്‍ വരുന്ന കാലതാമസമാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം.

എംസി റോഡില്‍നിന്ന് എസ്പുരം കോളനി, ഹോമിയോ കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശനകവാടമായിരുന്ന പാലത്തിന്റെയും നിര്‍മ്മാണം മന്ദഗതിയിലാണ്. ഇരട്ടപ്പാതയ്‌ക്കായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തുകൂടി അധിക ദൂരം സഞ്ചരിച്ച് ഔട്ട്‌പോസ്റ്റില്‍ എത്തിയാണ് നാട്ടുകാര്‍ യാത്ര ചെയ്യുന്നത്. ലെവല്‍ ക്രോസ് തുടര്‍ച്ചയായി അടച്ചിടുന്നത് ഇവിടെയുള്ള നാട്ടുകാര്‍ക്കും തലവേദനയാകുന്നു. കേഡറുകള്‍ സ്ഥാപിക്കുന്ന ജോലി ഈ ഭാഗത്ത് പൂര്‍ത്തിയായിട്ടുണ്ട്.

മോര്‍ക്കുളങ്ങര പാലത്തിലൂടെയുള്ള പൈപ്പുകള്‍ മാറ്റിയിടാത്തതും ജലക്ഷാമത്തിന് കാരണമാകുന്നുണ്ട്. പ്രതിമാസം 65,000 രൂപ കുറിച്ചി പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിക്ക് വെറുതെ നല്‍കുന്ന അവസ്ഥയും നിലവിലുണ്ട്. ഇവയ്‌ക്ക് പുറമേ ചെറിയ പാലങ്ങളും പല സ്ഥലങ്ങളിലും പൊളിച്ചിട്ടിരിക്കുകയാണ്. ഉള്‍ ഗ്രാമങ്ങളില്‍ നിന്ന് പ്രധാന പാതകളിലേക്ക് എത്തിപ്പെടാന്‍ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്നു. തെരുവ് വിളക്കുകളില്ലാത്ത, സഞ്ചാരയോഗ്യമല്ലാത്ത വഴികളിലൂടെ ഓട്ടം പോകാന്‍ ഓട്ടോറിക്ഷ തൊഴിലാളികളും വിസമ്മതിക്കുന്നതും ദുരിതം വര്‍ദ്ധിപ്പിക്കുന്നു.

തിരുവല്ല ചങ്ങനാശേരി ഇരട്ടപ്പാത പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചങ്ങനാശേരി ചിങ്ങവനംപാത ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടും മേല്‍പ്പാലങ്ങളുടെ കാര്യത്തില്‍ റയില്‍വേ കാട്ടുന്ന അലംഭാവത്തിനെതിരെ ജന പ്രതിനിധികള്‍ പ്രതികരിക്കണമെന്ന ആവശ്യം ശക്തമാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.