കോട്ടയം: പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കായി വിക്ടര്‍ ജോര്‍ജ്ജ് സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിക്ടര്‍ പുരസ്‌കാരത്തിന് മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ അരവിന്ദ് വേണുഗോപാല്‍ അര്‍ഹനായി. പതിനായിരം രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് വിക്ടറിന്റെ ചരമദിനമായ ഇന്ന് രാവിലെ 11ന് കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും. കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന ഒരു അമ്മയുടെ ചിത്രമാണ് അവാര്‍ഡിനര്‍ഹമായത്.
















