Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രകൃതിയെ അറിഞ്ഞ് കുറ്റിയാടി ചുരത്തില്‍ മഴയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 09:50 pm IST
inKozhikode

കുറ്റിയാടി: മഴയുടെ നനവും നൈര്‍മല്യവും തേടി വിദ്യാര്‍ത്ഥിസമൂഹം കുറ്റിയാടി ചുരമിറങ്ങിയപ്പോള്‍ സേവിന്റെ മഴയാത്ര വ്യത്യസ്തമായ അനുഭവമായി. ആധുനിക കാലത്ത് മഴയും മഞ്ഞും വെയിലും അനുഭവിക്കാതെ പ്രകൃതിയില്‍ നിന്നും അന്യരായി ജീവിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിക്കാനുള്ള സേവിന്റെ ശ്രമത്തിന് വിദ്യാര്‍ത്ഥി, അധ്യാപക, രക്ഷകതൃ സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വടകര വിദ്യാഭ്യാസജില്ലയില്‍ ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ മഴയാത്ര നാലാം വര്‍ഷം പിന്നിടുമ്പോള്‍ ഓരോ വര്‍ഷവും പങ്കാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ആദ്യവര്‍ഷം ആയിരം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

ഇത്തവണ രണ്ടായിരത്തി അഞ്ഞൂറ് വിദ്യാര്‍ത്ഥികളാണ് യാത്രയില്‍ പങ്കുചേര്‍ന്നത്. വടകര വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നാട്ടുകാര്‍ എന്നിവര്‍ യാത്രയില്‍ പങ്കെടുത്തു. വാളാംതോട് നിന്നും ആരംഭിച്ച യാത്ര കുന്നിറങ്ങി പൂതംപാറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ സമാപിക്കുച്ചു. പുണര്‍തം ഞാറ്റുവേലയില്‍ പെയ്തിറങ്ങിയ മഴയെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ശരീരത്തിലേക്കല്ല, മറിച്ച് മനസ്സിലേക്കും ആത്മാവിലേക്കും ആവാഹിച്ചെടുക്കുകയായിരുന്നു.

പെയ്തും തോര്‍ന്നും കളിച്ച മഴ വിദ്യാര്‍ത്ഥികളെ ഹരം പിടിപ്പിച്ചു. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ ജൂണിലെ രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന മഴയാത്ര മഴയുടെ അഭാവത്താല്‍ ജൂലൈയിലെ രണ്ടാം ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

യാത്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവരുടെ തലമുറ പ്രകൃതിയോട് ചെയ്ത പാപങ്ങള്‍ക്ക് പുതുതലമുറ ചെയ്യുന്ന പ്രായശ്ചിത്തമാണ് ഈ മഴയാത്ര എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മുഴുവന്‍ മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷം വഹിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിതസന്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, കാസര്‍ഗോഡ് ഡിഡിഇ ഇ.കെ. സുരേഷ്‌കുമാര്‍, ഡിഇഒ സദാനന്ദന്‍ മണിയോത്ത്, എഇഒ കെ. രമേശന്‍,സേവ് ജില്ലാ കോഓഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍,ഷൗക്കത്തലി ഏറോത്ത്,അബ്ദുള്ള സല്‍മാന്‍,ജിജി കട്ടക്കയം.ടി ടി മൂസ തുടങ്ങിയവര്‍ സംസാരിച്ചു.

യാത്രാ മധ്യേ വിത്തുകള്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞും വഴിയോരങ്ങളില്‍ തൈകള്‍ നട്ടുമാണ് വിദ്യാര്‍ത്ഥികള്‍ മുന്നേറിയത്. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യാത്രയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചതിന് ഒന്നാം സ്ഥാനം വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിനും രണ്ടാം സ്ഥാനം നരിപ്പറ്റ ആര്‍.എന്‍. എം.ഹൈസ്‌കൂളിനും മൂന്നാം സ്ഥാനം ചാത്തങ്കോട്ട് നട എ.ജെ.ജോണ്‍ സ്മാരക ഹൈ സ്‌കൂളിനും ലഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.