ആലപ്പുഴ: മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും 11ന് രാവിലെ 10ന് ധര്‍ണ്ണ നടത്തും. പ്രൊഫ. അമൃത ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്‌ട്രീയ-ട്രേഡ് യൂണിയന്‍-സാംസ്‌ക്കാരിക നേതാക്കള്‍ സംസാരിക്കും.
പെന്‍ഷന്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 38 ദിവസം നടത്തിയ സമരത്തിന്റെ ഫലമായി ഉന്നയിച്ച എല്ലാ കാര്യങ്ങളും സമ്മതിച്ച് ധാരണയായതിന്റെ ഫലമായി സമരത്തില്‍ നിന്ന് മാറി നിന്നു. മെയ് 23 ന് ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഒരു കാര്യവും നടക്കാതെ വന്നപ്പോഴാണ് ഇപ്പോള്‍ സമരപരിപാടിയുമായി സംഘടന രംഗത്തു വന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
















