ഹൈദരാബാദ്: അഹാന അഫ്‌സല്‍.. അവള്‍ക്ക് മൂന്നു വയസു മാത്രം. കണ്ണ്, മൂക്ക്, വായ്, ചെവി, സ്വകാര്യ ഭാഗങ്ങളില്‍ നിന്നെല്ലാം ഉൗറിയൂറി വരികയാണ് ചോര. കഴിഞ്ഞ 16 മാസമായി ഇതു തുടങ്ങിയിട്ട്. താങ്ങാന്‍ കഴിയുന്ന ചികില്‍സയെല്ലാം ചെയ്തു.
ജിമ്മിലെ പരിശീലകനായ ബാപ്പ മൊഹമ്മദ് അഫ്‌സലിന് ഇനി താങ്ങാന്‍ വയ്യ. ഇളയമകളാണ് അഹാന. തുടങ്ങിയാല്‍ ചിലപ്പോള്‍ സെക്കണ്ടുകള്‍, ചിലപ്പോള്‍ മിനിറ്റുകള്‍ ചോരയൊലിക്കും, പിന്നെ തന്നെ നിലയ്‌ക്കും. ചില ദിവസങ്ങളില്‍ രണ്ടും മൂന്നും തവണ ഇങ്ങനെ സംഭവിക്കും. മുംബൈയിലും ബെംഗളൂരുവിലും വെല്ലൂരും കൊണ്ടുപോയി.. ആര്‍ക്കും രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുന്നില്ല. അഫ്‌സല്‍ പറയുന്നു.
ചോര വരുന്ന സമയത്ത് അവള്‍ക്ക് ബോധം നഷ്ടപ്പെടും. ചിലേപ്പാള്‍ അര്‍ദ്ധബോധാവസ്ഥയിലാകും. വിയര്‍പ്പില്‍ പോലും രക്തം വരുന്ന ഹേമറ്റിഡ്രോസിസ് ആകാം അഹാനക്ക് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചോരയൊഴുക്ക് കുറയ്‌ക്കാന്‍ ഇത്രയും കാലത്തെ ചകില്‍സക്ക് കഴിഞ്ഞു. ഇനി തുടര്‍ച്ചയായി രക്തം മാറേണ്ടിവരും.
ആശുപത്രിയില്‍ തുടര്‍ച്ചായി പ്രവേശിപ്പിക്കേണ്ടിയും വരാം. ഇപ്പോള്‍ തെലങ്കാനയിലെ ബന്‍ജാര ഹില്‍സിലുള്ള റെയിന്‍ബോ ആശുപത്രിയിലാണ് അഹാന. മൊഹമ്മദ് അഫ്‌സല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവരുടെ സഹായം അഭ്യര്‍ഥിച്ച് കാത്തിരിക്കുകയാണ്.
















