Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമയം പാഴാക്കരുതേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 08:42 pm IST
inSamskriti

മക്കളേ,

സമയമാണ് മനുഷ്യന്റെ ഏറ്റവും വിലയേറിയ സ്വത്ത്. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു കിട്ടില്ല. കോടി രൂപ നഷ്ടമായാലും അത് വീണ്ടും ഉണ്ടാക്കാന്‍ കഴിഞ്ഞെന്നിരിക്കാം. എന്നാല്‍ ഒരു സെക്കന്‍ഡ് നഷ്ടം വന്നാല്‍ അത് വീണ്ടെടുക്കാന്‍ കഴിയില്ല. മക്കള്‍ ഈ വസ്തുത മനസ്സിലാക്കി ജീവിക്കണം. പലര്‍ക്കും ജീവിതത്തിന്റെ അന്ത്യനിമിഷം വന്നുചേരുമ്പോള്‍ മാത്രമേ സമയത്തിന്റെ വില മനസ്സിലാകൂ.

വിശ്വവിജയിയായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി സമയത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായത് മരണശയ്യയില്‍ വെച്ചാണ്. ഏതു നിമിഷവും മരണം തന്നെ കീഴടക്കുമെന്ന് തിരിച്ചറിഞ്ഞ അലക്‌സാണ്ടര്‍ തനിക്കു ചുറ്റുമുള്ളവരോടു പറഞ്ഞു, ”എനിക്ക് ഒരു ശ്വാസമെങ്കിലും കടമായി നല്‍കാന്‍ ആരെങ്കിലും തയ്യാറുള്ളപക്ഷം, എന്റെ രാജ്യത്തിന്റെ പകുതി അയാള്‍ക്കു നല്‍കാന്‍ ഞാന്‍ തയ്യാറാണ്” എന്ന്. അന്ത്യനിമിഷത്തില്‍ അദ്ദേഹം ദീനനായി പരിതപിച്ചു, ”അന്യരുടെ രാജ്യങ്ങളും സമ്പത്തും വെട്ടിപ്പിടിക്കാനായി ഞാന്‍ വിലയേറിയ സമയവും ആരോഗ്യവും പാഴാക്കി. എന്നാല്‍ എന്റെ സകല സ്വത്തും ചെലവഴിച്ചാലും മരണത്തെ ഒരു നിമിഷത്തേയ്‌ക്കുപോലും മാറ്റിവെയ്‌ക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.”

സമയത്തിന്റെ മൂല്യം തിരിച്ചറിയുക അത്ര എളുപ്പമല്ല. അനുഭവത്തിലൂടെ മാത്രമേ സമയത്തിന്റെ വിലയറിയുവാന്‍ സാധിക്കൂ. പരീക്ഷയ്‌ക്കു തോറ്റ ഒരു വിദ്യാര്‍ത്ഥിയോടു ചോദിച്ചാല്‍ ഒരു വര്‍ഷത്തിന്റെ വിലയറിയാം. പ്രസവസമയം തികയുന്നതിന് ഒരു മാസം മുമ്പുതന്നെ ചാപിള്ളയെ പെറ്റ ഒരു സ്ത്രീയോടു ചോദിച്ചാല്‍ ഒരു മാസത്തിന്റെ വില അറിയാം. പരസ്പരം കാണാനായി കാത്തിരിക്കുന്ന ദമ്പതികളോടു ചോദിച്ചാല്‍ ഒരു മണിക്കൂറിന്റെ വിലയറിയാം. വൈകിയെത്തിയതു കാരണം ട്രെയിനില്‍ കയറാന്‍ കഴിയാതിരുന്ന ഒരു യാത്രക്കാരനോടു ചോദിച്ചാല്‍ ഒരു മിനിട്ടിന്റെ വിലയറിയാം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാളോടു ചോദിച്ചാല്‍ ഒരു സെക്കന്റിന്റെ വിലയറിയാം. സമയത്തിന്റെ മൂല്യം ശരിയായി മനസ്സിലാക്കിയാല്‍ നമ്മള്‍ ഓരോ നിമിഷത്തേയും ഒരു അമൂല്യനിധി പോലെ സൂക്ഷിച്ചു ചെലവഴിക്കും.

ഒരാള്‍ക്ക് വളരെ നാളുകളായി കാത്തിരുന്ന ഒരു ജോലിയ്‌ക്കുള്ള ഇന്റര്‍വ്യൂവിന് പങ്കെടുക്കാനായി ക്ഷണക്കത്തു കിട്ടി. ഇന്റര്‍വ്യൂ നടക്കുന്ന നഗരത്തിലെത്തുവാന്‍ ഇടയ്‌ക്ക് വിമാനം മാറി കയറണം. ആദ്യത്തെ വിമാനത്തില്‍ നിന്നിറങ്ങി, അടുത്ത വിമാനം പുറപ്പെടുന്നതിന് മുമ്പായി അര മണിക്കൂര്‍ ഇടവേളയുണ്ടായിരുന്നു. വിമാനത്താവളത്തിലെ ഒരു ഹോട്ടലില്‍ നിന്ന് അല്‍പം ഭക്ഷണം കഴിച്ചു. വെയ്റ്റര്‍ ബില്ല് നല്‍കി. ബില്‍ തുക ഇരുപത് ഡോളറായിരുന്നു.

അയാള്‍ കാഷ്യറോട് ചോദിച്ചു, ”ഹേ, ഇത് വളരെ കൂടുതലാണല്ലോ. ഞാന്‍ അത്രയ്‌ക്കൊന്നും കഴിച്ചില്ലല്ലോ.” അയാളുടെ ദേഷ്യം കണ്ടപ്പോള്‍ കാഷ്യര്‍ അഞ്ചു ഡോളര്‍ കുറച്ചു. എന്നാല്‍ പത്തു ഡോളറില്‍ക്കൂടുതല്‍ ഈടാക്കരുതെന്ന് അയാള്‍ നിര്‍ബ്ബന്ധിച്ചു. നിവര്‍ ത്തിയില്ലാതെ കാഷ്യര്‍ സമ്മതിച്ചു. തര്‍ക്കിച്ച് ജയിച്ചതിന്റെ അഹങ്കാരത്തോടെ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് വിമാനത്തില്‍ കയറാനുള്ള ഗേറ്റിലേയ്‌ക്കു നടന്നു. അവിടെ എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞിരുന്നു. അപ്പോഴേയ്‌ക്കും വിമാനം പുറപ്പെട്ടിരുന്നു. തന്റെ ലക്ഷ്യം മറന്ന് നിസ്സാര ലാഭത്തിനു വേണ്ടി വിലപേശി നിന്നതു കാരണം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വന്നുചേര്‍ന്ന അവസരം കൈവിട്ടു പോയി.

ഇപ്പോള്‍ സമയം അനുകൂലമല്ലെന്ന് ചിലര്‍ പരാതി പറയാറുണ്ട്. സമയം എപ്പോഴും അനുകൂലം തന്നെയാണ്. നമ്മള്‍ സമയത്തോടു് അനുകൂലിക്കുന്നില്ല എന്നേയുള്ളൂ. അനുകൂലവും പ്രതികൂലവും നമ്മില്‍ തന്നെയാണ്. അതറിയാതെയാണ് മനുഷ്യന്‍ സാഹചര്യങ്ങള്‍ക്ക് അടിമപ്പെടുന്നത്. നല്ലകാലം വരട്ടെ എന്നു പറഞ്ഞിരുന്നാല്‍ നല്ലതു പലതും കൈവിട്ടു പോകും. നല്ല കാര്യത്തിനു നേരം നോക്കിയിരിക്കരുത്. നല്ലതു ചെയ്യാനുള്ള പരിശ്രമം ഉടനെ ചെയ്യണം.

ഈശ്വരനോട് അടുക്കാനും നന്മയിലേയ്‌ക്കുയരാനുമുള്ള ഒരു അപൂര്‍വ്വമായ അവസരമാണ് മനുഷ്യ ജന്മം. നശ്വര വസ്തുക്കള്‍ക്കു പിന്നാലെ അലഞ്ഞു നടന്ന് ജീവിതം വ്യര്‍ത്ഥമാക്കാതെ നമ്മള്‍ ഓരോ നിമിഷവും വിവേകപൂര്‍വ്വം വിനിയോഗിക്കണം. ഓട്ടപ്പാത്രത്തിലെ വെള്ളം ഓരോ നിമിഷവും തുള്ളിത്തുള്ളിയായി നഷ്ടമാകുന്നതുപോലെ നമ്മുടെ ആയുസ്സ് ഓരോ നിമിഷവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ജന്മദിനവും വരുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കാറുണ്ട്. എന്നാല്‍ നഷ്ടമാകുന്ന സമയത്തെക്കുറിച്ച് ജാഗ്രതയോടെ ബോധവാനാകാനുള്ള അവസരമാണ് ഓരോ ജന്മദിനവും.

ആത്മസാക്ഷാത്കാരമെന്ന ജീവിത ലക്ഷ്യത്തോട് നമ്മള്‍ അടുത്തുകൊണ്ടിരിക്കുകയാണോ അതോ ലക്ഷ്യം മറന്ന് വ്യാമോഹങ്ങളില്‍ കുടുങ്ങിപ്പോയിരിക്കുകയാണോ എന്ന് നമ്മള്‍ ആലോചിക്കണം. സ്വയം ഉണര്‍ന്ന് അവശേഷിച്ചിരിക്കുന്ന സമയമെങ്കിലും ശ്രദ്ധാപൂര്‍വ്വം വിനിയോഗിക്കാനുള്ള ഒരു നിശ്ചയദാര്‍ഢ്യം നാം എടുക്കണം. ആ ലക്ഷ്യത്തിലേയ്‌ക്കായി നമ്മുടെ സര്‍വ്വ ശക്തിയും പ്രയോജനപ്പെടുത്തണം

മനുഷ്യ ശരീരം ഒരു വാടകവീടാണ്. ഏതു നിമിഷവും നമുക്ക് അതില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിവരാം. ആ ബോധമുള്‍ക്കൊണ്ട് എത്രയും വേഗം നിത്യമായ സത്യത്തെ അറിയാന്‍ ശ്രമിക്കണം. എങ്കില്‍ ഇറങ്ങിപ്പോകേണ്ട സമയം വരുമ്പോള്‍ പുഞ്ചിരിയോടെ ഇറങ്ങിപ്പോകാം; നിത്യാനന്ദത്തില്‍ സ്ഥിരപ്രതിഷ്ഠിതനാകാം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.