മറയൂര്‍: ജീപ്പ് നിയന്ത്രണം വിട്ട് രണ്ട് വൈദ്യുതി പോസ്റ്റിലിടിച്ച്ലായം തകര്‍ത്തു. ജീപ്പ് ഡ്രൈവര്‍ രംഗരാമന് പരിക്കേറ്റു. മൂന്നാര്‍ പാമ്പന്‍മല ഡിവിഷനിലാണ് സംഭവം.
പാമ്പന്‍മല ഡിവിഷനിലെ ശേഖര്‍, റീത്ത എന്നിവരുടെ വീടിനുള്ളിലാണ് ജീപ്പ് ഇടിച്ചു കയറിയത്. ആര്‍ക്കും പരിക്കില്ല. ലായത്തിനുള്ളിലെ വീതിയില്ലാത്ത റോഡിലൂടെയാണ് വൈദ്യുതി പോസ്റ്റിടിച്ച്തകര്‍ത്തശേഷം വീടിനുള്ളിലേക്ക് ജീപ്പ് ഇടിച്ചു കയറിയത്.
വൈദ്യുതി പോസ്റ്റ് രണ്ടെണ്ണം ഒടിഞ്ഞെങ്കിലും കമ്പിയുടെ ബലത്തില്‍ താഴെമറിയാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
















