മറയൂര്‍: ഉടുമല സംസ്ഥാന പാതയില്‍ ചമ്പക്കാട് ഭാഗത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. പാലക്കാട് സ്വദേശി അജീഷ്, മണ്ണാര്‍കാട് സ്വദേശി ജിനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാലക്കാടിന് പോവുകയായിരുന്ന ജീപ്പ് ചമ്പക്കാട് ഭാഗത്ത് വച്ച്എതിരെ വന്നകാറിന് സൈഡ് കൊടുത്തപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.കാര്‍ നിര്‍ത്താതെ പോയതായി ജീപ്പിലുണ്ടായിരുന്നവര്‍ പറഞ്ഞു.പരിക്കേറ്റവരെ മറയൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംസ്ഥാന പാതയില്‍ ചമ്പക്കാട് ഭാഗത്തെ റോഡിന്റെ വീതികുറവാണ് അപകടത്തിന് കാരണം.
















