ന്യൂദൽഹി: അറുപത്തിമൂന്നാം റിപ്പബ്ളിക്ദിന പരേഡിലും ആഘോഷങ്ങളിലും 10 രാജ്യങ്ങളിൽ നിന്നുള്ള രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ആസിയാൻ കരാറിൽ ഒപ്പുവച്ചിട്ടുള്ള മലേഷ്യ, തായ്ലൻഡ്, മ്യാന്മർ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, വിയറ്റ്നാം, ഇന്തോനേഷ്യ, കംബോഡിയ, ബ്രൂണൈ, ലാവോസ് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരാണ് പങ്കെടുക്കുക.
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും രാജ്യത്തലവന്മാർ റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുക. കിഴക്കൻ രാജ്യങ്ങളിൽ പ്രവർത്തിക്കുക എന്ന ഇന്ത്യയുടെ നയത്തിന്റെ നെടുംതൂണും ആസിയാനാണ്. ഇന്ത്യയും ആസിയാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ 25ആം വാർഷികവും ഉച്ചകോടി വഴിയുള്ള ബന്ധത്തിന്റെ 15ആം വാർഷികവും തന്ത്രപ്രധാന ബന്ധത്തിന്റെ അഞ്ചാം വാർഷികവുമെല്ലാം ഇക്കൊല്ലമാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാൻ രാജ്യങ്ങളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
















