Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബുദ്ധനെന്ന കര്‍മ്മയോഗി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 12:56 pm IST
inSamskriti

കര്‍മ്മയോഗസിദ്ധാന്തം യഥാര്‍ത്ഥമായും സ്വജീവിതത്തില്‍ പ്രായോഗികമാക്കിയ വ്യക്തിയാണ് ബുദ്ധദേവന്‍. കര്‍മ്മയോഗം എന്നെങ്കിലും പൂര്‍ണ്ണമായും അനുഷ്ഠാനത്തില്‍ വരുത്തിയ ഒറ്റയൊരാള്‍ അദ്ദേഹമത്രേ.

ബുദ്ധനൊഴികെ ലോകത്തിലുണ്ടായിട്ടുള്ള മറ്റെല്ലാ മതപ്രവാചകന്മാര്‍ക്കും, അവരെ നിഃസ്വാര്‍ത്ഥകര്‍മ്മത്തില്‍ പ്രേരിപ്പിക്കാനുള്ള ബാഹ്യപ്രേരണകള്‍ ഉണ്ടായിരുന്നു. ബുദ്ധനൊഴിച്ചുള്ള മതപ്രവാചകന്മാരെയെല്ലാം രണ്ടിനമായി തിരിക്കാം. ഒരു കൂട്ടര്‍ തങ്ങള്‍ ഈശ്വരന്റെ അവതാരങ്ങളാണെന്നും, മറ്റേ കൂട്ടര്‍ തങ്ങള്‍ ഈശ്വരന്റെ സന്ദേശവാഹകന്മാര്‍ മാത്രമാണെന്നും പ്രസ്താവിച്ചിട്ടുള്ളവരാണ്. അവരുപയോഗിച്ച ഭാഷ എത്ര സമുന്നതമാംവണ്ണം ആദ്ധ്യാത്മികമായാലും, ഈ രണ്ടു കൂട്ടരും തങ്ങള്‍ക്കുള്ള കര്‍മ്മ പ്രേരണ പുറമേനിന്ന് ആര്‍ജ്ജിക്കുന്നവരും പുറമേനിന്ന് പ്രതിഫലം പ്രതീക്ഷിക്കുന്നവരുമാണ്.

ബുദ്ധന്‍ ഒരു പ്രവാചകന്‍ മാത്രമാണ് ഈവിധം പ്രസ്താവിച്ചിട്ടുള്ളത്; ‘ഈശ്വരനെപ്പറ്റിയ നിങ്ങളുടെ വിവിധ വാദങ്ങള്‍ അറിയുന്നതില്‍ എനിക്കു താല്‍പര്യമില്ല. ആത്മാവിനെപ്പറ്റിയ വിവിധ സൂക്ഷ്മസിദ്ധാന്തങ്ങള്‍ ചര്‍ച്ചചെയ്യുന്നതുകൊണ്ടും എന്തു പ്രയോജനം? നന്മ ചെയ്യുക, നല്ലവരായിരിക്കുക. അതു നിങ്ങളെ മുക്തിയിലേയ്‌ക്കും യാതൊരു സത്യവസ്തുവുണ്ടോ ആ സത്യത്തിലേയ്‌ക്കും നയിക്കും.’ സ്വജീവിതത്തില്‍ സ്വാര്‍ത്ഥ ഉദ്ദേശ്യശങ്ങളില്‍നിന്നു തികച്ചും വിമുക്തനായിരുന്നു അദ്ദേഹം; പിന്നെ, അദ്ദേഹത്തെക്കാള്‍ കൂടുതല്‍ പ്രവൃത്തി എടുത്തിട്ടുള്ളവരാരുണ്ട്!

ഇങ്ങനെ എല്ലാവരിലും മേലേ അത്രയധികം ഉയര്‍ന്ന മറ്റൊരു വ്യക്തിയെ ചരിത്രത്തില്‍ എവിടെയെങ്കിലും കാണിച്ചുതരിക. മനുഷ്യവര്‍ഗ്ഗം ആകെക്കൂടി, ഇത്ര ഉത്കൃഷ്ടനായ ഒരു പുരുഷന്നും ഇത്ര ഉന്നതമായ തത്ത്വശാസ്ത്രത്തിനും ഇത്ര വിസ്തൃതമായ ഭൂതാനുകമ്പയ്‌ക്കും ജന്മം നല്‍കിയിട്ടുള്ളത് ഒരിക്കല്‍ മാത്രമാണ്. ഏറ്റവും ഉന്നതമായ തത്ത്വശാസ്ത്രത്തിന്റെ പ്രഭാഷകനായിരുന്ന ഈ മഹാജ്ഞാനി, ഏറ്റവും എളിയ പ്രാണികളോടും അത്യഗാധമായ അനുകമ്പ കാണിച്ചിരുന്നു; അതേ സമയം, തനിക്കുവേണ്ടി യാതൊരവകാശവാദവും ഒരിക്കലും പുറപ്പെടുവിച്ചിട്ടുമില്ല. നിഷ്‌കാമകര്‍മ്മം ചെയ്തിരുന്ന സാക്ഷാല്‍ ആദര്‍ശകര്‍മ്മയോഗി അദ്ദേഹമാണ്.

ഇന്നേവരെ ഭൂമുഖത്തു ജനിച്ചിട്ടുള്ളവരില്‍വെച്ച് ഏറ്റവും മഹാനായി, മനുഷ്യചരിത്രം അദ്ദേഹത്തെ നമുക്കു കാണിച്ചുതരികയും ചെയ്യുന്നു. ഇന്നേവരെ ഉണ്ടായിട്ടുള്ളതിലേയ്‌ക്കും മഹത്തമമായ പ്രേമജ്ഞാനങ്ങളുടെ സമ്മേളനംകൊണ്ടും ആദ്ധ്യാത്മികപ്രഭാവത്തിന്റെ അഭിവ്യക്തികൊണ്ടും നിസ്തുല്യനായി അദ്ദേഹം നിലകൊള്ളുന്നു; ലോകത്തിന്റെ ആദ്യത്തെ വലിയ പരിഷ്‌കര്‍ത്താവും അദ്ദേഹമത്രേ. അദ്ദേഹമത്രേ ആദ്യമായി ഇപ്രകാരം പറയാന്‍ ധൈര്യപ്പെട്ടത്; ‘വല്ല പഴയ ഗ്രന്ഥത്തിലും എഴുതിയിട്ടുണ്ടെന്നു വെച്ച് നിങ്ങള്‍ ഒന്നും വിശ്വസിക്കേണ്ട. അതു നിങ്ങളുള്‍പ്പെട്ട ജനതയുടെ വിശ്വാസമാണ്; ബാല്യം മുതല്‍ക്കേ നിങ്ങളെ വിശ്വസിപ്പിച്ചുപോന്നിട്ടുള്ളതാണ് എന്നുവെച്ച് നിങ്ങള്‍ വിശ്വസിക്കേണ്ട.

നിങ്ങള്‍ അതിനെപ്പറ്റി യുക്തിയുക്തം ആലോചിച്ച് വേണ്ടതുപോലെ വിശകലനം ചെയ്തു നിരൂപണം നടത്തിയതിനുമേല്‍, അതു സകലര്‍ക്കും ഗുണകരമാകുമെന്നു കാണുന്നപക്ഷം വിശ്വസിക്കുക; അതു ജീവിതത്തില്‍ അനുഷ്ഠിക്കുക, അങ്ങനെ അനുഷ്ഠിക്കാന്‍ മറ്റുള്ളവരെ സഹായിക്കയും, ചെയ്യുക.’ ധനത്തിനോ യശസ്സിനോ മറ്റെന്തിനെങ്കിലുമോ അല്ലാതെ കേവലം നിഷ്‌കാമമായി കര്‍മ്മം ചെയ്യുന്നതാരോ, അയാളത്രേ ഉത്തമമായി കര്‍മ്മം ചെയ്യുന്നത്. അതിനൊരാള്‍ക്കു കഴിവുണ്ടാകുമ്പോള്‍ അയാള്‍ ബുദ്ധനായിത്തീരും. ലോകത്തിന്റെ പ്രകൃതം മാറ്റിമറിക്കാന്‍ തക്കരീതിയില്‍ കര്‍മ്മം ചെയ്യാനുള്ള ശക്തിയും അയാളില്‍നിന്നുളവാകും. ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍മ്മയോഗത്തിന്റെ സാക്ഷാല്‍ പരമോച്ചമായ ആദര്‍ശത്തെ പ്രതിനിധാനം ചെയ്യുന്നു.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.