ഡാർജലിംഗ്: ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) പ്രവർത്തകനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയെന്ന് സംഘടന നേതാക്കൾ. ഡാർജലിംഗ് സ്വദേശിയായ താഷി ബൂട്ടിയയെ രാത്രി 11മണിയോടെ നഗരത്തിൽ വച്ച് തന്നെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്ന് നേതാക്കൾ പറഞ്ഞു.
കൊല്ലപ്പെട്ടയാളുടെ ഫോട്ടോ ഉടൻ തന്നെ പുറത്തു വിടുമെന്ന് ജിജെഎം നേതാക്കൾ അറിയിച്ചു. എന്നാൽ പോലീസ് ഈ കൊലപാതകത്തെക്കുറിച്ച് പ്രസ്താവന നടത്തിയില്ല. ജുലൈ 18 വരെ ഗൂർഖാലാൻഡിനായിട്ടുള്ള സമരം തുടരുമെന്ന് ജിജെഎം വ്യക്തമാക്കി.
അതേ സമയം ഡാർജലിംഗിൽ അക്രമങ്ങൾ ഇരുട്ടിന്റെ മറവിൽ അരങ്ങേറുകയാണ്. അക്രമികൾ നഗരത്തിലെ കടകളും വീടുകളും കൊള്ളയടിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.
















