കോട്ടയം: പനിമരണങ്ങള്‍ തുടരുമ്പോഴും തികഞ്ഞ അനാസ്ഥ വച്ചുപുലര്‍ത്തുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഭാരത് ധര്‍മ്മ യുവസേന കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 10ന് കോട്ടയം കലക്‌ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണയും പ്രതിഷേധ സമ്മേളനവും നടത്തും.
ധര്‍ണ്ണക്ക് മുന്നോടിയായി രാവിലെ 10ന് തിരുനക്കര ഗാന്ധിപ്രതിമക്ക് മുന്നില്‍നിന്ന് പ്രകടനം ആരംഭിക്കും. പ്രതിഷേധ ധര്‍ണ്ണയില്‍ ബിഡിവൈഎസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജീഷ് മണലേല്‍ അദ്ധ്യക്ഷനാകും.
യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെന്‍സ് സഹദേവന്‍ ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന ഭാരവാഹികളായ എ.ജി. തങ്കപ്പന്‍, എസ്.ഡി. സുരേഷ് ബാബു, അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍, ജില്ലാ ഭാരവാഹികളായ പി. അനില്‍കുമാര്‍, ശ്രീനിവാസന്‍ പെരുന്ന, ഷൈലജാ രവീന്ദ്രന്‍, ഗിരീഷ് പി,ബി, അജിത്ത് മോഹന്‍ എന്നിവര്‍ സംസാരിക്കും.
















