മാവൂര്‍: ബിജെപി മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് ജനറല്‍സെക്രട്ടറിയുമായിരുന്ന കെ.വി. ഭാസ്‌കരന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.
യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കൃഷ്ണന്‍ അടുവാട്ട് അധ്യക്ഷത വഹിച്ചു. കെ. ശശികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദീര്‍ഘദര്‍ശിയും മികവുറ്റ സംഘാടകനും മനുഷ്യസ്‌നേഹിയുമായിരുന്ന കെ.വി. ഭാസ്‌കരന്‍ അടിയന്തരാവസ്ഥയില്‍ ക്രൂരപീഡനവും ജയില്‍ശിക്ഷയും അനുഭവിച്ച നേതാവാണെന്ന് യോഗം അനുസ്മരിച്ചു.
മാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ റസാഖ് വളപ്പില്‍, മുസ്ലിംലീഗ് നേതാവും സ്റ്റാന്റിം കമ്മിറ്റി ചെയര്‍മാനുമായ കെ. ഉസ്മാന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി, ശിവദാസന്‍, കെ.പി. ചന്ദ്രന്‍(സിപിഎം), ദിവാകരന്‍(സിപിഐ), എം.എം. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
















