എരുമേലി: എരുമേലി-വെച്ചൂച്ചിറ റോഡില്‍ കനകപ്പലം കുളമാങ്കുഴിയില്‍ തകര്‍ന്നറോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി. അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങളായതോടെ റോഡ് വാഹനസഞ്ചാരത്തിന് പറ്റാത്ത അവസ്ഥയാണ്. കോട്ടയം പത്തനംതിട്ട ജില്ലകളില്‍പ്പെട്ട എരുമേലി വെച്ചുച്ചിറ പഞ്ചായത്തുകളുടെയും അതിര്‍ത്തി മേഖലയായ ഇവിടെ റാന്നി, പൂഞ്ഞാര്‍ എംഎല്‍എമാര്‍ തമ്മിലുള്ള കിടമത്സരമാണ് യാത്രാദുരിതത്തിനു കാരണമെന്നും നേതാക്കള്‍ ആരോപിച്ചു. അടിയന്തിരമായി റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് എരുമേലി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മറ്റിയംഗം അനിയന്‍ എരുമേലി, ഒബിസി മോര്‍ച്ച ജില്ലാസെക്രട്ടറി കെ.പിമണി, പഞ്ചായത്ത് ജന:സെക്രട്ടറി രാജന്‍ പിള്ള കളിയിക്കല്‍, പി കെ പ്രഹ്‌ളാദന്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















