കുട്ടനാട്: ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ഉച്ചയ്‌ക്ക് 1.30ന് ചമ്പക്കുളം ആറ്റില്‍ നടക്കും. തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ ആചാര അനുഷ്ഠാന ചടങ്ങുകള്‍ രാവിലെ 11.30ന് ചമ്പക്കുളം മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും നടക്കും.
1.30ന് കലക്ടര്‍ പതാക ഉയര്‍ത്തും. 2.10ന് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി അദ്ധ്യക്ഷനാകും. മൂലം ജലോത്സവ സമിതി ചെയര്‍മാന്‍ എസ് മുരളീധരന്‍പിള്ള സ്വാഗതം പറയും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് രഘുനാഥന്‍നായരും ചമ്പക്കുളം കല്ലൂക്കാട് ബസലിക്ക ഫാ. ജോസഫ് വാണിയപ്പുരയ്‌ക്കലും ചേര്‍ന്ന് ദീപം കൊളുത്തും. 2.30ന് മാസ്ഡ്രില്‍. 2.40ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും. 2.45ന് ജലഘോഷയാത്ര നടക്കും.
മൂന്നിന് ചുണ്ടന്‍വള്ളങ്ങളുടെ പ്രാഥമികമത്സരങ്ങള്‍. 3.15ന് വെപ്പ് എ ഗ്രേഡ് വിഭാഗത്തിന്റെ പ്രദര്‍ശന മത്സരങ്ങള്‍ നടക്കും. തുടര്‍ന്ന് ഇരുട്ടുകുത്തി എ ഗ്രേഡ്, 3.30ന് വെപ്പ് ബി ഗ്രേഡ്, 3.36ന് ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിന്റെ മത്സരങ്ങളും നടക്കും. 3.50ന് സാംസ്‌ക്കാരിക സമ്മേളനം അഡ്വ. യു പ്രതിഭാഹരി എം എല്‍ എ ഉദ്ഘാടനം ചെയ്യും. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി കോമളവല്ലി അദ്ധ്യക്ഷയാകും.
തുടര്‍ന്ന് വെപ്പ് ബി ഗ്രേഡ് വിഭാഗം, ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗങ്ങളുടെ ഫൈനല്‍. പിന്നീട് ഇരുട്ടുകുത്തി എ ഗ്രേഡ, വെപ്പ് എഗ്രേഡ്, ചുണ്ടന്‍ ലൂസേഴ്‌സ് ഫൈനലും നടക്കും. 4.40ന് രാജപ്രമുഖന്‍ ട്രോഫിക്ക് വേണ്ടിയുള്ള ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ മത്സരം. 4.50ന് സമാപന സ%A
















