ആലപ്പുഴ: ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 153 വാഹനങ്ങള്‍ പിടിയിലായി. ഇതില്‍ ഫിറ്റ്‌നസ്, പെര്‍മിറ്റ്, രജിസ്‌ട്രേഷന്‍ കാലാവധി തീര്‍ന്ന നാലുവാഹനങ്ങളും പെടും. എട്ടു വണ്ടികളുടെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതായിരുന്നു. അനധികൃതമായി രൂപമാറ്റം വരുത്തിയ 12 വണ്ടികളും പിടിച്ചവയിലുണ്ട്. ഹെല്‍മെറ്റ്, സീറ്റ് ബല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ച 44 പേരും വാഹനങ്ങളും പിടിച്ചെടുത്തു. ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 13 വണ്ടികളും പിടികൂടി. 81,900 രൂപ പിഴയായി ഈടാക്കിയതായും ആര്‍ടിഒ എബി ജോണ്‍ അറിയിച്ചു.
















