ആലപ്പുഴ: വോട്ടര്‍പട്ടികയില്‍ 18നും 21നും വയസിനിടയിലുള്ളവരെ ചേര്‍ക്കാനുള്ള പ്രത്യേക പ്രചരണത്തിന്റെ ഭാഗമായി ഇന്നും 22നും പ്രത്യേക പ്രചരണദിവസങ്ങളായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും അവരവരുടെ ബൂത്തുകളില്‍ ഉണ്ടായിരിക്കും. യുവജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കാന്‍ അവസരവും പട്ടികയില്‍ പേരില്ലെങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കും.
















