മറയൂര്‍: കാന്തല്ലൂരിന് സമീപം ചന്ദനമരം മോഷ്ടിക്കാന്‍ ശ്രമം. പഞ്ചായത്തിലെ കോവില്‍ക്കടവിലുള്ള ശ്മശാനത്തിന്റെ സമീപത്ത് നിന്നിരുന്ന മരമാണ് മോഷ്ടിക്കാന്‍ കഴിഞ്ഞ ദിവസം ശ്രമം നടന്നത്. മരത്തിന്റെ ചില്ലകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ചില്ല ഇറക്കി നിര്‍ത്തിയ ശേഷം വരും ദിവസങ്ങളില്‍ മരം മോഷ്ടിക്കാനാണ് ചന്ദനക്കള്ളന്മാരുടെ പദ്ധതിയെന്നും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി.
















