ശാന്തമ്പാറ: മറ്റ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതോടെ വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥി. ശാന്തമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് മറ്റ് സ്ഥാനാര്‍ത്തികളുടെ നോമിനേഷനിലെ അപാകതകള്‍മൂലം ബിജെപി സ്ഥാനാര്‍ത്ഥിയെ തേടി വിജയം എത്തുന്നത്.
21 ന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയില്‍ കോണ്‍ഗ്രസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ കാളി മുത്തുവിന്റെയും മൂര്‍ത്തിയുടെയും നേമിനിയും പിന്‍താങ്ങിയ ആളും ഒരേ ആളായതിനാല്‍ പത്രിക തള്ളുകയായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്ക് കുടിശിക നിലനിന്നതും തിരിച്ചടിയായി. ഇതോടെയാണ് ബിജെപിയുടെ ഒ വനരാജ് പേത്തൊട്ടി വാര്‍ഡില്‍ നിന്നും വിജയം ഉറപ്പിച്ചത്. അതേ സമയം സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്
















