Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിലുകള്‍ നഗരസഭ പൊളിച്ചു നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 10:29 pm IST
inPalakkad

ഒറ്റപ്പാലം: മായന്നൂര്‍ പാലത്തിനുസമീപം കുടിലുകെട്ടി താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിലുകള്‍ പൊളിച്ചു നീക്കി. നഗരസഭയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു നടപടി. നഗരസഭ ചെയര്‍മാന്‍, ഹെല്‍ത്ത്, പോലീസ് എന്നീ വകുപ്പുകളുടെ സാന്നിധ്യത്തിലായിരുന്നു പൊളിച്ചു നീക്കല്‍്.

മായന്നൂര്‍ പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് ഏകദേശം എഴുപതോളം കുടിലുകളാണു ഇന്നലെ പൊളിച്ചുനീക്കിയത്. ഈ കുടിലുകളിലായി 150നും 200മിടയില്‍ തൊഴിലാളികള്‍ താമസിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന ഷെഡുകള്‍ക്കു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നു നഗരസഭ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്ഥലഉടമകള്‍ അതിനു തയ്യാറാകാത്തതാണു പൊളിച്ചുനീക്കല്‍ നടപടിക്ക് കാരണമായത.് എഴുപത് സ്‌ക്വയര്‍ ഫീറ്റിനു താഴെയുള്ള സ്ഥലത്തിനു മുന്നൂറു മുതല്‍ അഞ്ഞൂറ് രൂപവരെ ഓരോ കുടിലുകള്‍ക്കും വാടക ഈടാക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം കുടിലുകളാണ് നഗരസഭപൊളിച്ചു നീക്കിയത്. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത ഷെഡുകള്‍ പൊളിച്ചു നീക്കാന്‍ രണ്ടായിരത്തി പതിനാറിലും, പതിനേഴിലും നഗരസഭ സ്ഥലഉടമകള്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മഴക്കാലം ആരംഭിക്കുന്നതിനു മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന ഉറപ്പിന്‍മേല്‍ സ്ഥല ഉടമകള്‍ സബ്കളക്ടറില്‍ നിന്നും സാവകാശം നേടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നായിരുന്നു നഗരസഭയുടെ നടപടി.

കുടിലുകളില്‍ താമസിക്കുന്ന നൂറുകണക്കിനു തൊഴിലാളികളുടെ പ്രാഥമിക കാര്യങ്ങള്‍ക്കു ആശ്രയിക്കുന്നത് ഭാരതപുഴ തീരത്താണ്. ഇവിടെ നിന്നും ഒരു മാസം ശരാശരി രണ്ട് ടണ്ണോളം മനുഷ്യ മാലിന്യം ഭാരതപുഴയില്‍ എത്തിചേരുന്നുവെന്നാണ് നഗരസഭ ആരോഗ്യവകുപ്പ് പറയുന്നത്. ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി എന്നീ പ്രദേശങ്ങളില്‍ കൂടി കടന്നുപോകുന്ന ഭാരതപുഴയിലെ വെള്ളത്തില്‍ കോളി ഫാം ബാക്ടീരിയകള്‍ വളരെ കൂടുതല്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നു പറയുന്നു. അതിനു കാരണം ഇത്തരം മാലിന്യങ്ങള്‍ നിറയുന്നതു കൊണ്ടാണ്. ഭാരതപുഴയെ ആശ്രയിച്ച് നിരവധി കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മത്സ്യമാംസ മാലിന്യങ്ങളുള്‍പ്പെടെയുള്ളവ പുഴയില്‍ നിറയുന്നതോടെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളും മലിനപ്പെടുകയാണ്.

നഗരസഭയും ആരോഗ്യ വകുപ്പും ചേര്‍ന്നു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഡെങ്കിപനി, എച്ച്‌ഐവി പ്ലസ് തുടങ്ങിയ മാരക രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഒമ്പതോളം പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണു വര്‍ഷങ്ങളായി ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടില്‍ കെട്ടി താമസിക്കുന്നത്. ഇത്തരം കുടിലൂകളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കു യാതൊരു വിധ പരിരക്ഷയോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തത് പല മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുവാനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നു.

എന്നാല്‍ കുടിലുകളില്‍ നിന്നും ഒഴിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പുരധിവസിപ്പിക്കാന്‍ അനുയോജ്യമായ നടപടി ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.