കോട്ടയം: പട്ടാപകല്‍ ആളില്ലാത്ത വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് മൂന്നരലക്ഷം കവര്‍ന്ന മോഷ്ടാക്കളെക്കുറിച്ച് പോലീസിന് തുമ്പ് കിട്ടിയില്ല. എസ്എച്ച് മൗണ്ട് വേലംപറമ്പില്‍ മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിദേശ കറന്‍സി ഉള്‍പ്പെടെ 3.52 ലക്ഷം രൂപയാണ് നഷ്ടമായത്. പുറത്തുപോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തുവെങ്കിലും പ്രതികളെകുറിച്ച് സൂചനയില്ല. ഗാന്ധിനഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
















