ആലപ്പുഴ: ഉദ്യോഗസ്ഥരുടെ പിന്തുണയില്‍ കോടികളുടെ സബ്‌സിഡി തട്ടിയെടുത്ത് കയര്‍ കോര്‍പ്പറേഷനില്‍ നടന്നിട്ടുള്ള ക്രമക്കേടും, അഴിമതിയും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ കയര്‍ സഹ.സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ലഭിക്കേണ്ട സബ്‌സിഡി തുക വീതംവച്ചെടുത്ത സംഭവം പരാതി നല്‍കിയിട്ടും അന്വേഷിക്കാത്ത മന്ത്രിയുടെ സമീപനം അഴിമതിക്കാരെ സഹായിക്കുന്നതാണ്.തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സോമന്‍ പറഞ്ഞു.
















