മാവേലിക്കര: കൂട് തകര്‍ത്ത തെരുവുനായ്‌ക്കള്‍ 80 കോഴികളെയും ഇരുപതോളം മുയലുകളെയും കടിച്ചു കൊന്നു. മറ്റം വടക്ക് കോയിക്കല്‍ ബംഗ്ലാവില്‍ എബ്രഹാം ചാക്കോയുടെ വീട്ടില്‍ വളര്‍ത്തിയ കോഴികളെയും മുയലുകളെയും ആണു തെരുവ്‌നായ്‌ക്കള്‍ കൂട്ടത്തോടെയെത്തി ആക്രമിച്ചു കൊന്നത്. ഇന്നലെ വൈകിട്ടാണു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം.
















