Categories: Pathanamthitta

ഓണം ലക്ഷ്യമിട്ട് വ്യാജവാറ്റ് ഒരാള്‍ പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴഞ്ചേരി: വാറ്റുചാരായം ഉണ്ടാക്കി വിറ്റതിന് യുവാവിനെ അറസ്റ്റു ചെയ്തു. ഇലന്തൂര്‍ മൈലാടുംപാറ ഊന്നുകല്ലുങ്കല്‍ ജയദാസ് (29) നെയാണ് ഇന്നലെ ആറന്മുള പോലീസ് അറസ്റ്റു ചെയ്തത്.

ഇയാളുടെ വീട്ടില്‍ നിന്നും രണ്ട് കന്നാസുകളിലായി 23 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു. വീട്ടില്‍ വാറ്റുചാരായം ഉണ്ടാക്കി വില്പന നടത്തുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് ഇന്നലെ രാവിലെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ഇലന്തൂര്‍, മൈലാടുംപാറ പ്രദേശങ്ങളില്‍ വന്‍തോതില്‍ ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായുള്ള പരാതി കുറെ നാളുകളായി നിലനില്‍ക്കുകയാണ്. ഓണം ലക്ഷ്യമിട്ടാണ് വ്യാജവാറ്റ് നടത്തിയതെന്നും സംഘത്തിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നതായും പോലീസ് അറിയിച്ചു.

Recent Posts