ആലപ്പുഴ: നഗരത്തില്‍ റോഡുകളും ഫുട്പാത്തുകളും കയ്യേറിയുള്ള വഴിയോരക്കച്ചവടങ്ങള്‍ നഗരത്തിലെ ഭരണക്കാരുടെ ബിനാമികളുടേതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആരോപിച്ചു. റോഡ് കയ്യേറിയുള്ള അനധികൃത കച്ചവടത്തിനും അമൃതനഗരം പദ്ധതി അട്ടിമറിച്ചതിനും എതിരെ ബിജെപി ആലപ്പുഴ മുനിസിപ്പല്‍ കമ്മറ്റി നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയ്യേറ്റം ഉടന്‍ ഒഴിപ്പിക്കാത്ത പക്ഷം ശക്തമായ സമരത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും കെ. സോമന്‍ പറഞ്ഞു.
കയ്യേറ്റത്തിനെതിരെ നഗരസഭാ ചെയര്‍മാനെ ബിജെപി ഉപരോധിച്ചപ്പോള്‍ നാലിന് കൂടുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയിരുന്നു. ഇന്നലെ നടന്ന കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ബഹിഷ്‌കരിച്ചു.
അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷനായി. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, എം.വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്‍, രഞ്ചന്‍ പൊന്നാട്, കെ. അനില്‍കുമാര്‍, ആര്‍. കണ്ണന്‍, ജി. മോഹനന്‍, കെ.ജി. പ്രകാശ്, വി.സി. സാബു, വി. ബാബുരാജ്, ബിജു തുണ്ടില്‍ സംസാരിച്ചു.
















