കോട്ടയം : നാട്ടകത്തിന് സമീപം കാറ്ററിംഗ് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന വിറകിനും സ്‌കൂട്ടറിനും തീപിടിച്ചു. ഇന്നലെ പുലര്‍ച്ചേ അഞ്ച് മണിയോടെ കാറ്ററിംഗ് സ്ഥാപനം നടത്തുന്ന നാട്ടകം കാക്കൂര്‍ സ്വദേശി ഷാജിയുടെ വീട്ട് മുറ്റത്താണ് സംഭവം. തീപിടുത്തത്തില്‍ ഒരു ടണ്‍ വിറകും സമീപത്തുണ്ടായിരുന്ന സ്‌കൂട്ടറും കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആരെങ്കിലും തീ കത്തിച്ചതാണെന്ന സംശയമുണ്ട്. തീപിടിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ചിങ്ങവനം പോലീസ് അറിയിച്ചു.
















