എരുമേലി: എരുമേലി കെഎസ്ആര്‍റ്റിസി ഓപ്പറേറ്റിംഗ് സെന്ററില്‍ രാത്രിയില്‍ ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്നു പേരില്‍ ഒരാളെ മാത്രം പുറത്താക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു.
മറ്റ് രണ്ടു പേര്‍ യൂണിയനുകളുടെ സ്വാധീനങ്ങളുടെ മറവില്‍ നടപടിയെടുപ്പിക്കാതെ രക്ഷപ്പെട്ടിരിക്കുകയാണെന്നും ജീവനക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സംഘം ഓഫീസിലെത്തിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍, താത്ക്കാലിക ജീവനക്കാരായ ടിക്കറ്റ് ക്യാഷ് കൗണ്ടറിലെയും, സെക്യൂരിറ്റിക്കാരനുമടക്കം മൂന്നു പേരും സുഖനിദ്രയിലായിരുന്നു.
ഉറങ്ങിയവരെ കയ്യോടെ പിടികൂടിയെങ്കിലും ഇവരില്‍ സെക്യൂരിറ്റിക്കാരനായ തുമരംപാറ സ്വദേശി സുരേന്ദ്രനെ മാത്രം അപ്പോള്‍ തന്നെ പുറത്താക്കുകയും ചെയ്തു. കുറ്റം ചെയ്ത മൂന്നു പേരില്‍ ഒരാളെ മാത്രം പുറത്താക്കി മറ്റ് രണ്ടു പേരെ നടപടികളില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ ഡിപ്പോയിലെ ജീവനക്കാര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
















