കറുകച്ചാല്‍: കറുകച്ചാല്‍ ടൗണില്‍ ഗുരുമന്ദിരത്തിനു സമീപം മത്സ്യമാംസ മാലിന്യങ്ങള്‍ റോഡിലേക്കും ഓടയിലേക്കും ഒഴുകി പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി.
സ്ഥാപനത്തിലെ മാലിന്യങ്ങള്‍ സംഭരിക്കുന്ന കുഴിയുടെ സ്ലാബ് പൊട്ടിതകര്‍ന്നതാണ് കാരണം. പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മഴ ശക്തി പ്രാപിച്ചതോടെ മാലിന്യങ്ങള്‍ റോഡിലേയ്‌ക്ക് നിരന്നൊഴുകുന്നത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചോദിക്കാനെത്തിയ വാഴൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജേഷ് കൈടാച്ചിറയുമായി സ്ഥാപനത്തിലെ ജീവനക്കാര്‍ വാക്കേറ്റം നടത്തിയെന്നും രംഗം പകര്‍ത്താനെത്തിയ പ്രദേശിക ചാനല്‍ പ്രവര്‍ത്തകരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
















