ആലപ്പുഴ: ജനറല്‍ ആശുപതിയിലെ ഒബ്‌സര്‍വേഷന്‍ റൂം ചോര്‍ന്നൊലിക്കുന്നു. ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും, മരുന്നും ഇല്ല. രോഗിയുടെ ബന്ധുക്കള്‍ തന്നെ സ്ട്രക്ച്ചറും വീല്‍ ചെയറും തള്ളി രോഗിയെ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ടെസ്റ്റുകള്‍ പലതും പുറത്തേയ്‌ക്ക് എഴുതി കൊടുക്കുകയാണ്. നാലു മന്ത്രിമാര്‍ ഉള്ള ജില്ലയിലെ ജനറല്‍ ആശുപത്രിയിലെ ദുരവസ്ഥയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.
ആശുപത്രിയോടുള്ള അവഗണനയില്‍ ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പ്രതിഷേധിച്ചു. അപാകതകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി ബിജെപി മുന്നോട്ടു വരുമെന്ന് അദ്ദേഹം അറിയിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ചന്‍ പൊന്നാട്, വൈസ് പ്രസിഡന്റ് ജി. മോഹനന്‍, സെക്രട്ടറി സുരേഷ്‌കുമാര്‍ കെ.പി എന്നിവരും സംസാരിച്ചു.
















