എരുമേലി: എരുമേലി റാന്നി പാതയിലെ കരിംങ്കല്ലുംമൂഴിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. എരുമേലി പാത്തിക്കകാവ് പുത്ത്പുരയിടത്ത് സോമന്‍പിളളയുടെ മകന്‍ ഉണ്ണിക്കുട്ടന്‍(25)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടന്ന് അര മണിക്കൂറോളം വഴിയരികില്‍ കിടന്നതിന് ശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കഴുത്തിനും തലക്കും പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
















