കുറിച്ചി: ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കുഞ്ഞന്‍ കവലയില്‍ കൊച്ചുവീട്ടില്‍ ജനാര്‍ദ്ദനന്‍ നായരുടെ കിണറ്റിലേക്ക് അയല്‍വാസി മലിനജലം ഒഴുക്കുന്നതായി പരാതി. റോഡിലൂടെ ഒഴുകിയ മലിനജലം ഗതിമാറ്റി കിണറ്റിലേക്ക് ഒഴുക്കിയെന്നാണ് ആരോപണം. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം ഗ്രാമപഞ്ചായത്ത്, റവന്യൂ പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അനധികൃത ഇറച്ചി-മത്സ്യ വിപണകേന്ദ്രത്തിലെ മലിനജലമാണ് കിണറ്റില്‍ ഒഴുകിയെത്തുന്നത്.
















