കോട്ടയം: ട്രെയിന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച് വീഴ്‌ത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച ഗുജറാത്ത് സ്വദേശി റെയില്‍വേ പോലീസിന്റെ പിടിയിലായി. ഗാന്ധിനഗര്‍ സ്വദേശി ജ്യോതിഷ് കുമാര്‍(26)ആണ്അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ 3ന് മംഗലാപുരം- കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ടുമെന്റിലാണ് സംഭവം.ഇതില്‍ യാത്ര ചെയ്ത തിരുവനന്തപുരം ശാസ്തമംഗലം കവടിയാര്‍ കൈരളി ഹൗസില്‍ മാധവന്‍കുട്ടിയുടെ മൂന്നര പവന്‍ വരുന്ന സ്വര്‍ണ്ണ മാലയാണ് പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്.
കോഴിക്കോട് നിന്നാണ് മാധവന്‍ ട്രെയിനില്‍ കയറിയത്. ട്രെയിന്‍ കായംകുളത്ത് എത്തിയപ്പോള്‍ കോച്ചിലെത്തിയ ജ്യോതിഷ് ഉറങ്ങി കിടന്ന മാധവന്റെ മാലപൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാധവന്‍ ഇത് തടയാന്‍ ശ്രമിച്ചു.പിടിവലിക്കിടെയില്‍ ജ്യോതിഷ് മാധവന്റെ മുഖത്ത് ഇടിച്ചു. ഇതോടെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ജ്യോതിഷിനെ പിടികൂടി. തുടര്‍്ന്ന് ട്രെയിനിലും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ കീഴ്‌പെടുത്തി. പിന്നീട് കോട്ടയം റെയില്‍വേ പോലീസിന് കൈമാറി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ട്രെയിനില്‍ സ്ഥിരമായി കുറ്റകൃത്യം നടത്തുന്ന സംഘത്തിലെ അംഗമാണ് ജ്യോതിഷെന്ന് പോലീ്‌സ് സംശയിക്കുന്നു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം തുടങ്ങി.
















