Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വില്ലേജ് ഓഫീസുകളില്‍ ക്രമക്കേടുകള്‍ വ്യാപകം സാധാരണക്കാര്‍ നട്ടം തിരിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:11 pm IST
in Kottayam

കോട്ടയം: സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളില്‍ ക്രമക്കേടുകള്‍ വ്യാപകം. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് സംഘം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടത്. മാസങ്ങളായി അപേക്ഷകളില്‍ തീരുമാനമെടുക്കാതെ വച്ചു താമസിപ്പിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശന സമയമായതിനാല്‍ വരുമാന സര്‍ട്ടിഫിക്കറ്റിനും മറ്റുമായി അപേക്ഷിക്കുന്ന സാധാരണക്കാരെ വട്ടം കറക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം. എന്നാല്‍ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ വേഗത്തില്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

യഥാസമയം നികുതി സ്വീകരിക്കാതെയിരിക്കുക, പോക്കുവരവ് അപേക്ഷകള്‍ മാസങ്ങളായി വച്ചുതാമസിപ്പിക്കുക, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറാണ് പരിശോധനയ്‌ക്ക് നിര്‍ദ്ദേശം കൊടുത്തത്. ഇതനുസരിച്ച് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.

പല വില്ലേജ് ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ജീവനക്കാര്‍ പണം എത്രയുണ്ടെന്ന് രേഖപ്പെടുത്തുന്നില്ല. ഏറ്റവും കൂടുതല്‍ പോക്ക് വരവ് അപേക്ഷകളിലാണ് കാലതാമസം വരുത്തുന്നതെന്നാണ് പരാതി. എന്നാല്‍ തണ്ടപേരിലും സര്‍വ്വേ നമ്പരിലും വ്യത്യാസം ഉള്ളതിനാലാണ് തീരുമാനമെടുക്കാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഇ- ഡിസ്ട്രിക്ട് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പദ്ധതി ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നാണ് ആരോപണം. എന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലം മാറി പോകുമ്പോള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംബന്ധിച്ച സാങ്കേതികത്വം മൂലമാണ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തടസ്സപ്പെടാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.

പല അപേക്ഷകളിലും തീരുമാനമെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥരെ കാണേണ്ട വിധത്തില്‍ കാണണമെന്ന അവസ്ഥയാണ്. റീ സര്‍വ്വേ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ കൈമടക്ക് നല്‍കണമെന്ന അലിഖിതമായ വ്യവസ്ഥയുളളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു. അപേക്ഷകള്‍ വച്ചുതാമസിപ്പിക്കാതെ തീരുമാനനെടുക്കണമെന്നും നടപടിയെടുക്കാന്‍ പറ്റാത്ത അപേക്ഷകളാണെങ്കില്‍ അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കണമെന്നും റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതായും വിജിലന്‍സ് പറഞ്ഞു.

അതേസമയം വില്ലേജ് ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയ്‌ക്കതിരെ ജീവനക്കാര്‍ക്കിടെയില്‍ അമര്‍ഷം പുകയുകയാണ്. റവന്യു വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ സര്‍വീസ് സംഘടന തന്നെ പരിശോധനയെ ചോദ്യം ചെയ്യുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

India

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പുതിയ വാര്‍ത്തകള്‍

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.