Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വ്യാപാരത്തിന്റെ അടിസ്ഥാന ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 08:33 pm IST
inSamskriti

ഏതൊരു വ്യാപാരത്തിന്റേയും ആത്യന്തികമായ ലക്ഷ്യം മനുഷ്യരാശിയുടെ നന്മയായിരിക്കണം അവന്റെ സൗഖ്യം, അവന്റെ സമാധാനം. മനുഷ്യന് സുഖമായും സ്വസ്ഥമായും കഴിയാന്‍ സാധിക്കണം. അതാണ് പ്രധാനം. മറ്റുള്ളതെല്ലാം അതിന് അനുബന്ധമായിട്ടുള്ളതാണ്. എല്ലാ ബിസിനസ്സുകാരും ഈ കാര്യം എപ്പോഴും ഓര്‍മ്മിക്കേണ്ടതാണ്. ഇന്ന് ധാരാളം വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഒരോന്നിനും ഓരോ ചെറിയ രാജ്യത്തെ സ്വന്തമാക്കാനുള്ള കഴിവുണ്ട്. പക്ഷെ അവരുടെ ശ്രദ്ധ മുഴുവന്‍ പതിഞ്ഞിരിക്കുന്ന് ഓരോ മുമ്മൂന്നു മാസങ്ങളിലും അവതരിപ്പിക്കപ്പെടുന്ന വരവുചിലവുകണക്കുകളില്‍ മാത്രമാണ്.

ഒരു കൃഷിക്കാരന്‍ ഒരു തൈ നടുന്നു. അതിന്റെ ഫലം കിട്ടാനായി എട്ടോ പത്തോ വര്‍ഷം ക്ഷമയോടെ കാത്തിരിക്കുന്നു. ദീര്‍ഘകാലനിക്ഷേപത്തിനായി പണമിറക്കാന്‍ കഴിവുള്ള ധാരാളം കമ്പനികള്‍ ഇന്നുണ്ട്. അവര്‍ പൊതു ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ പണം മുടക്കാന്‍ തയ്യാറാകണം. എന്നാല്‍ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മാനവവിഭവശേഷി ഗണ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. അതവര്‍ക്ക് തന്നെയും പ്രയോജനപ്രദമായിരിക്കുകയും ചെയ്യും. ഓരോ ജോലിചെയ്യാനും അതിനുവേണ്ട അറിവും, കഴിവുമുള്ളവരെ കിട്ടുക വലിയൊരു വെല്ലുവിളിയാണ്. കമ്പോളവിപുലീകരണത്തിന് അത് കൂടിയേ തീരൂ. ലോകജനസംഖ്യയില്‍ പകുതിഭാഗത്തെ നമ്മള്‍ പിന്നോക്കം മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഒന്നൊഴിയാതെ എല്ലാവരേയും സാമ്പത്തികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ പ്രാപ്തരാക്കണം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ലോകത്തിലെ പലയിടത്തുമായി ധാരാളം സാമ്പത്തിക ചര്‍ച്ചാവേദികളില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. അതില്‍ നിന്നും ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. വ്യവസായ പ്രമുഖരില്‍ പലരും ദീര്‍ഘകാലനിക്ഷേപങ്ങള്‍ക്ക് തയ്യാറല്ല. മത്സരാധിഷ്ഠിതമായ ഈ രംഗത്ത് എങ്ങനെ പിടിച്ചുനില്‍ക്കാം, മറ്റുള്ളവരേക്കാള്‍ എങ്ങനെ ഒരടിയെങ്കിലും മുന്നിലെത്താം, അതിലാണ് അവരുടെ ശ്രദ്ധയും താല്‍പര്യവും.

ആ ചിന്താഗതിക്ക് ക്രമേണ മാറ്റം വരുന്നുണ്ട്. പലരും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു, സമഗ്രമായ ഒരു സാമ്പത്തിക പദ്ധതിയാണ് ആത്യന്തികമായി കൂടുതല്‍ ഗുണം ചെയ്യുക എന്ന്. സമഗ്രം എന്നതുകൊണ്ട് ഞാന്‍ പ്രതീക്ഷിക്കുന്നത്, മനുഷ്യരാശി മുഴുവനായും എന്നുമാത്രമല്ല; പരിസ്ഥിതിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ്. മനുഷ്യനും, അവന്റെ ഈ ആവാസഭൂമിയും. രണ്ടിലും ഒരുപോലെ നമ്മള്‍ നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടിയിരിക്കുന്നു. ഒരു ധര്‍മ്മസ്ഥാപനം നടത്തുന്നതുപോലെയല്ല ഒരു ബിസിനസ് സ്ഥാപനം നടത്തേണ്ടത് എന്നെല്ലാവര്‍ക്കുമറിയാം. സ്വയം പര്യാപ്തത. അത് ഓരോരുത്തരുടേയും ലക്ഷ്യമാണ്. സാമ്പത്തിക പുരോഗതിയുടെ ഒരു ഭാഗമാകാന്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. അവനുവേണ്ടത് തുല്യ പങ്കാളിത്തമാണ്. വ്യക്തിയുടെ സാദ്ധ്യതകളും, സ്ഥാപനത്തിന്റെ കഴിവുകളും സമന്വയിപ്പിച്ച്, കൂടുതല്‍ ഫലപ്രദമായ, കൂടുതല്‍ കാര്യക്ഷമമായ ഒരു സംരംഭം അതാണ് ഇപ്പോഴത്തെ ആവശ്യം.

തൊഴില്‍ സാമര്‍ത്ഥ്യവും പ്രവര്‍ത്തനക്ഷമതയുമുള്ള ഒരു തൊഴില്‍സേനയെ രൂപപ്പെടുത്തി എടുക്കണം. അതിനുവേണ്ടി മുതല്‍മുടക്കാനും തയ്യാറാകണം. അതിനെ കാണേണ്ടത് ഒരു ദീര്‍ഘകാല നിക്ഷേപമായിട്ടായിരിക്കണം. അതിന്റെ ഫലം കിട്ടാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം, പക്ഷെ അത് നിക്ഷേപകനും പ്രയോജനപ്രദമാകും. പദ്ധതികള്‍ ഏതായാലും അതിന് ആസൂത്രണവും അച്ചടക്കവും ദീര്‍ഘവീക്ഷണവുമുണ്ടാകണം. ഇല്ല എങ്കില്‍ അത് ആന്തരികമായും ബാഹ്യമായുമുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമാകും.

സാമ്പത്തിക വികസനത്തിന്റെ പാതയില്‍ വിജയകരമായി മുന്നേറുന്നവര്‍ അതിനുള്ള സാഹചര്യങ്ങളൊരുക്കിക്കൊണ്ടിരിക്കുന്നവര്‍, സാമ്പത്തിക വിജയം കൈവരിച്ചു കഴിഞ്ഞവര്‍, എല്ലാവരും ഒരു സംഗതി ശ്രദ്ധാപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്. എല്ലാ വികസനവും ലക്ഷ്യമാക്കേണ്ടത് ആന്തരികമായും ബാഹ്യമായുമുള്ള വ്യവസ്ഥിതിയാണ്. ഈ രണ്ടു ലോകങ്ങളും സമന്വയിച്ചുകൊണ്ടുപോകാനായാല്‍ മാത്രമേ വിജയം കൈവരിച്ചു എന്ന് അവകാശപ്പെടാനാവൂ. തൊട്ടുമുമ്പിലുള്ളതിനപ്പുറത്തേയ്‌ക്കും നോട്ടം എത്തതക്കവിധമുള്ള ഒരു വ്യക്തത സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ആ വ്യക്തത കൈവരണമെങ്കില്‍ ശാരീരികമായും മാനസികമായും മനുഷ്യന്‍ ഒരു പ്രത്യേക തലത്തിലേക്ക് ഉയരുകതന്നെവേണം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.