വൈക്കം: പതിറ്റാണ്ടുകളായി അകക്കണ്ണില്‍ വൈക്കത്തപ്പനെ വണങ്ങി ഐതീഹ്യങ്ങളും കീര്‍ത്തനങ്ങളും ചൊല്ലിയിരുന്ന വാവ ഓര്‍മ്മയായി. നിര്‍മ്മാല്യ ദര്‍ശനം മുതല്‍ അത്താഴാപൂജവരെയുള്ള ചടങ്ങുകളില്‍ മുഴുവന്‍ സമയവും വാവ കൊടിമര ചുവടിനും സമീപം കീര്‍ത്തനങ്ങള്‍ ആലാപിച്ചും ശിവപുരാണ കഥകള്‍ പറഞ്ഞും ഭക്തര്‍ക്ക് അറിവ് പകര്‍ന്നിരുന്നു.ജന്മനാല്‍ അന്ധനായ ഈ ഭക്തന്‍ കുട്ടിയായിരിക്കുമ്പോഴാണ്് ക്ഷേത്രത്തിലെത്തിയത്.70 വര്‍ഷത്തോളം അഷ്ടമി ദര്‍ശനം തൊഴുതിട്ടുള്ള വാവക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിന് സമീപം നല്‍യിരുന്ന മുറിയിലാണ് കഴിഞ്ഞിരുന്നത്.
ഒരിക്കല്‍ വൈക്കത്തപ്പന്‍ സ്വപ്‌നത്തില്‍ ദര്‍ശനം തന്നതായും കാഴ്‌ച്ചശക്തി നല്‍കുകയും കാഴ്‌ച്ച കിട്ടിയ കാര്യം ആരോടും പറയരുതെന്ന് അരുളുകയും ചെയ്തതായി വാവ പറയുമായിരുന്നു..കാഴ്‌ച്ച കിട്ടിയ സന്തോഷത്തില്‍ ഇക്കാര്യം പറഞ്ഞ നിമിഷം വീണ്ടും കാഴ്‌ച്ച നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ വിവധ വഴിപാടിനെത്തുന്നവര്‍ വാവയ്‌ക്കു ദക്ഷിണ നല്‍കിയേ മടങ്ങാറുള്ളൂ. തനിക്ക് രോഗങ്ങള്‍ ഒന്നും പിടിപെടാതെയിരിക്കുന്നതിന്റെ രഹസ്യം വൈക്കത്തപ്പന്റെ പ്രാതലും അന്നദാനവുമാണെന്നാണ് വാവ പറഞ്ഞത്.കാഴ്ച ശക്ത്ിയില്ലാത്തതിനാല്‍ ശബ്ദം കേട്ടണ്
്ആളുകളെ തിരിച്ചറിഞ്ഞത്. . ഒരിക്കല്‍ വാവയോട് സംസാരിച്ചാല്‍ ശബ്ദം മനസിലാക്കി എത്ര വര്‍ഷം കഴിഞ്ഞാലും വ്യക്തികളെ തിരിച്ചറിയുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു..ദക്ഷിണാമൂര്‍ത്തിയും കെ.ജെ. യേശുദാസുമെല്ലാം വാവയുടെ സ്‌നേഹവാത്സ്യങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. ക്ഷേത്രവും വാവയും തമ്മിലുള്ള ബന്ധത്തിന്റെ പൊരുള്‍ മനസിലാക്കിയ ദേവസ്വം ബോര്‍ഡ് മുറി നല്‍കിയിരുന്നുെങ്കിലും എതാനും വര്‍ഷം മുമ്പ്് ദേവസ്വം ബോര്‍ഡ് മുറിതിരിച്ചെടുത്തു. പിന്നീട് സഹോദരി തങ്കമ്മയുടെ കൂടെ വാടക വീട്ടിലാണ് താമസിച്ചത്.
വാര്‍ദ്ധക്യ സഹജമായ അസുഖം ബാധിച്ചതിനെ തുടര്‍്ന്ന് ശനിയാഴ്ച രാവിലെയാണ് വാവ അന്തരിച്ചത്.
















