കോട്ടയം : മൂന്ന് ദിവസങ്ങളിലായി നടന്ന ശുചീകരണ കാമ്പയിന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ആരോഗ്യവകുപ്പുമായി ചേര്‍ന്ന്് വിലയിരുത്തി.
മെഡിക്കല്‍ കോളജ് ബസ്സ്സ്റ്റാന്റ്, മെഡിക്കല്‍ കോളജ് പരിസരം, മെഡിക്കല്‍ കോളജ് വളപ്പിലുള്ള കാന്റീന്‍, ഇന്‍ഡ്യന്‍ കോഫീ ഹൗസ്, കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ്സ്സ്റ്റാന്റ്, അടുത്തുള്ള കാന്റീന്‍, കോടിമത മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, കോട്ടയം നഗരസഭയുടെ അറവുശാല, ചങ്ങനാശ്ശേരി നഗരസഭയുടെ മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി. ഖര, ദ്രവ മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്തേക്ക് നിക്ഷേപിച്ചത് മൂലം ദുര്‍ഗന്ധത്തിനും കൊതുക്, ഈച്ച, എലി തുടങ്ങിയവ പെരുകുന്നതിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകാനുള്ള സാധ്യതയുള്ളതായും വിലയിരുത്തി. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ വയ്‌ക്കാത്തതും സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ കണ്ടെത്തിയ ശുചിത്വമില്ലായ്‌മ പരിഹരിക്കുതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
















