ബോഡിമെട്ട്: ബോഡിമെട്ട് ചെക്ക്പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയില്‍. മധുര അവണിയാപുരം കൃഷ്ണനഗര്‍ കോളനി സ്വദേശി സതീഷ് കുമാര്‍ (19) ആണ് പിടിയിലായത്.
ഇയാളില്‍ നിന്നും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പെരുമ്പാവൂരില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ക് ചെയ്യുന്ന പ്രതി ഇവിടെയുള്ള സുഹൃത്തുക്കള്‍ക്കും തന്റെ സ്വന്തം ഉപയോഗത്തിനുമായാണ് കഞ്ചാവ് കടത്തിയതെന്നാണ് എക്സൈസ് സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. തമിഴ്നാട് ബസില്‍ യാത്രചെയ്യവെയാണ് സതീഷ് ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് പിടിയിലാകുന്നത്. കേസ് ഉടുമ്പന്‍ച്ചോല സര്‍ക്കിള്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനു കെ ബി, ഉദ്യോഗസ്ഥരായ എ കടകര, രതീഷ്കുമാര്‍ എം ആര്, അനൂപ് കെ എം, നൗഷാദ് എം, എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: