Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമാധാനം ആഗ്രഹിക്കുന്നില്ല: എം. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 10:53 pm IST
in Kozhikode

കോഴിക്കോട്: രാഷ്‌ട്രീയ സമാധാനത്തിന് കൂടുതല്‍ കനല്‍പാതകള്‍ താണ്ടേണ്ടിവരുമെന്ന് ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണന്‍. ഓര്‍ഗനൈസര്‍ വാരിക സംഘടിപ്പിച്ച ‘ശാന്തിതേടി’ സമാധാന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്താന്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. ചര്‍ച്ചയ്‌ക്കെത്തിയാല്‍ സമൂഹത്തില്‍ അവര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകരും. ആശയ സംവാദത്തിലൂടെ സിപിഎമ്മിന് ആര്‍എസ്എസിനെ നേരിടാന്‍ കഴിയില്ലെന്നവര്‍ക്ക് ബോദ്ധ്യവുമാണ്. അതുകൊണ്ടാണ് അക്രമങ്ങളെ അവര്‍ പ്രോത്സാഹിപ്പിക്കുന്നത്. സമാധാനപരമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ജനാധിപത്യത്തില്‍ സ്വാധീനം കൈവരിക്കാന്‍ ആര്‍എസ്എസിന് കഴിയുന്നത്. പാവപ്പെട്ട ജനസമൂഹത്തിനിടയില്‍ വളര്‍ന്നുവന്നത്. എന്നാല്‍ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം വളര്‍ത്തിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നില ഉറപ്പിച്ചത്. ഈ സമൂഹത്തിനിടയില്‍ സ്‌നേഹത്തിന്റെയും ദേശീയതയുടെയും സന്ദേശം പകര്‍ന്ന് നല്‍കിയപ്പോള്‍ അതിനെ തടയാന്‍ അവര്‍ നുണപ്രചാരണങ്ങള്‍ നടത്തി.

ഏതു കൊലപാതകത്തിനു മുമ്പും ആശയപരമായ ന്യായീകരണം കണ്ടെത്താന്‍ സിപിഎമ്മിന് അറിയാം. ഇവരുടെ അക്രമങ്ങള്‍ക്ക് പ്രത്യേക രീതികളുമുണ്ട്. ഇപ്പോള്‍ ന്യൂനപക്ഷ വിരുദ്ധരാണ് ആര്‍എസ്എസുകാരെന്ന് പറഞ്ഞു പരത്തുന്നു. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ശാന്തമായി ജീവിക്കാന്‍ സാധിക്കാത്തത് സിപിഎം കേന്ദ്രങ്ങളിലാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കോട്ടകളിലാണ് ബിജെപിക്ക് വോട്ട് വര്‍ദ്ധിച്ചത്. ഈ ചോര്‍ച്ച മനസ്സിലാക്കിയ അവര്‍ അതിന് കാരണക്കാരായവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. സംഘര്‍ഷ രാഷ്‌ട്രീയം ഒഴിവാക്കുകയെന്നത് അത്യാവശ്യമാണ്. കേവല രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസും ലീഗും മാറിനില്‍ക്കുമ്പോള്‍ സമാധാനം സൃഷ്ടിക്കാനുള്ള അവസരങ്ങള്‍ അകന്നുപോകുകയാണെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.